ഒരാളെയും ഹജ്ജിനയക്കാതെ ബൊളീവിയയും ഇക്വഡോറും
മക്ക: രണ്ടു രാജ്യങ്ങളൊഴികെ ലോകത്ത് എവിടെയൊക്കെ മുസ്ലിംകളുണ്ടോ അവിടെ നിന്നെല്ലാം വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഹാജിമാര്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഒരു ഹാജിയെയും അയക്കാത്ത രണ്ടു പ്രധാന രാജ്യങ്ങളാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബൊളീവിയയും ഇക്വഡോറും. ഒരു കോടി ജനസംഖ്യയുള്ള ബൊളീവിയയില്‍ ഒന്നര ലക്ഷത്തോളം മുസ്ലിംകളാണുള്ളത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററുകളില്‍ ഒന്ന് സ്ഥാപിച്ചിട്ടുള്ളതും ബൊളീവിയയിലാണ്. മൂന്നു പതിറ്റാണ്ടു മുന്‍പ് തന്നെ സ്ഥാപിച്ചതാണിത്. ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ ഇസ്ലാമിക പ്രബോധനം കടന്നെത്തിയ ബൊളീവിയയില്‍ അടുത്ത കാലത്തായി മുസ്ലിംകള്ക്കിടയില് വലിയ സമുദ്ധാരണമുണ്ടായിട്ടുണ്ട്.
മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നിന്നും ഈ വര്‍ഷം ആരും തന്നെ ഹജ്ജിനെത്തിയിട്ടില്ല. ഇവിടെ രണ്ടായിരത്തോളം മുസ്ലിംകള് ഉണ്ടെന്നാണ് കണക്കുകള്‍. ആകെ ജനസംഖ്യ പതിനാറു കോടിയുള്ള ഇവിടെ മുസ്ലിംകള് കണക്കുകളേക്കാള്‍ എത്രയോ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1994 ല്‍ ആദ്യത്തെ ഇസ്ലാമിക സെന്ററുകള്‍ സ്ഥാപിച്ച ഇവിടെ 1991 ല്‍ ഖാലിദ് ബിന്‍ അല്‍ വലീദ് മസ്ജിദും നിര്‍മിച്ചിരുന്നു.
ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത പാവങ്ങളായതിനാലും ദൂരക്കൂടുതലുമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആരും തന്നെ ഹജ്ജിനെതാത്തതിന് പ്രധാന കാരണമെന്നു യൂറോപ്യന്‍ രാജ്യങ്ങളിലെ ഹാജിമാര്‍ക്ക് സേവനം നല്കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗം ഡോ: സമീര്‍ തവക്കല്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."