HOME
DETAILS
MAL
ഗൗരി ലങ്കേഷ് വധം: ജനാധിപത്യ ധ്വംസനമെന്ന് കര്‍ണാടക മുഖ്യമന്ത്രി
backup
September 05 2017 | 17:09 PM
ബെംഗളൂരു: വെടിയേറ്റു മരിച്ച എഴുത്തുകാരി ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കണ്ടെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്. കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
''അവരുടെ കൊലപാതകം ഞെട്ടിക്കുന്നതാണ്. വിഭാഗീയതയ്ക്കും മൗലികവാദത്തിനും അന്ധവിശ്വാസത്തിനുമെതിരെ അവര്‍ പോരാടി. സാമൂഹ്യമാറ്റത്തില്‍ അവരുടെ പങ്ക് നിസ്തുലമാണ്. കൊലയാളികളെ കണ്ടെത്താന്‍ ഉടന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പൊലിസിനോട് നിര്‍ദേശിച്ചിട്ടുണ്ട്''- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
കല്‍ബുര്‍ഗിയുടെ വധവുമായി ഇതിനു ബന്ധമുണ്ടോയെന്ന് പ്രതികരിക്കാനില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ക്രൂരമായ കൃത്യത്തെ അപലപിക്കുന്നതായും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."