തിരുവാലിയില്‍ പൊലിവ് പദ്ധതിക്ക് തുടക്കം കുറിച്ചു
വണ്ടൂര്‍: ഓണത്തിന് മുഴുവന്‍ ജനങ്ങള്‍ക്കും ജൈവ പച്ചക്കറി ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ തിരുവാലി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊലിവ് പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി സി.ഡി.എസിലെ 255 അയല്കൂട്ടങ്ങള് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 105 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറിക്ക് തുടക്കം കുറിച്ചു.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നപ്പാല നീലാംബരി അനില്‍ക്കുമാറിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷിക്ക് വിത്ത് വിതറി പഞ്ചായത്ത് പ്രസിന്റ് എ.കോമളവല്ലി നിര്‍വഹിച്ചു. സി.ഡി.എസ് പ്രസിഡന്റ് മീനാക്ഷി അധ്യക്ഷയായി.പദ്ധതി വിശദീകരണം മുന്‍ കൃഷി ഓഫീസര്‍ എം.രാജഗോപാലന്‍ നിര്‍വഹിച്ചു. എം.രാധിക,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.നവീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രവില്കുമാര്, ബ്ലോക്ക് മെമ്പര്‍ കെ.ശശികുമാര്‍, കെ.വിശ്വനാഥന്, എം. മോഹന്‍ദാസ്, കെ.ഗീത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."