HOME
DETAILS
MAL
മാലിന്യക്കൂമ്പാരത്തില്‍ കുഞ്ഞിനെ കണ്ടെത്തിയതു പരിഭ്രാന്തി പരത്തി
backup
September 05 2017 | 19:09 PM
കാഞ്ഞങ്ങാട്: ഓണത്തിരക്കു കഴിഞ്ഞു നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുന്നതിനിടയില്‍ പൂക്കളുടെയണ്ടും പ്ലാസ്റ്റിക്ക് കൂടുകളുടെയും അണ്ടണ്ടവശിഷ്ടങ്ങള്ക്കിടയില് ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരനെ കണ്ടെത്തിയതു പരിഭ്രാന്തിക്കിടയാക്കി. നഗരസഭ ചെയര്മാന് വി.വി രമേശന്റെ നേതൃത്വത്തില്‍ ഉത്രാടദിനത്തില്‍ സന്ധ്യയോടെ നഗരം വൃത്തിയാക്കാനെത്തിയപ്പോഴാണു മാലിന്യക്കൂമ്പാരത്തില്‍ ഉറങ്ങുന്ന കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെയുമെടുത്തു രക്ഷിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നഗരത്തില്‍ പൂക്കള്‍ വില്‍ക്കാനെത്തിയ ഇതര സംസ്ഥാനക്കാരുടെ കൂട്ടത്തില്‍പ്പെട്ട കുഞ്ഞാണെന്നു മനസിലായത്. കുഞ്ഞിനെ കണ്ട സ്ഥലത്തു നിന്ന് അല്പം അകലെയാണു രക്ഷിതാക്കളെ കണ്ടത്. കുഞ്ഞ് ഉറങ്ങുന്ന കാര്യം അല്പനേരത്തേക്ക് അവര്‍ മറന്നു പോയതാണു പരിഭ്രാന്തിക്കു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."