മന്ത്രി ചന്ദ്രശേഖരന്‍ പങ്കെടുത്ത വേദിയില്‍ പാമ്പ്
കാസര്‍കോട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത വേദിയില്‍ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പടര്‍ത്തി. ദേശീയ അധണ്ട്യാപക ദിനത്തോടനുബന്ധിണ്ട ച്ചണ്ട് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അധികൃതര്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ണ്ടേണ്ടണ്ടവദിയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. ഉദ്ഘാടനം കഴിഞ്ഞു മന്ത്രി അവാര്‍ഡ് വിതരണം നടത്തുമ്പോഴായിരുന്നു സംഭവം. മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. സ്‌കൂളിന്റെ മുന്‍വശത്തെ പ്രധാന വാതിലിലൂടെ ആറടിയോളം വരുന്ന പാമ്പാണ് വേദിയിയിലേക്ക് ഇഴഞ്ഞെത്തിയത്. തലയുയര്‍ത്തി നോക്കിയ ശേഷം പാമ്പു ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇഴഞ്ഞു നീങ്ങി. ഇതേ തുടര്‍ന്ന് സദസില്‍ മുന്‍വശത്തിരുന്ന അധ്യാപകരും രക്ഷാകര്‍തൃസമിതി ഭാരവാഹികളും വിദ്യാര്‍ഥികളും ഭയന്നോടി. പാമ്പു കാരണം ജനം മുള്‍മുനയിലായിരുന്നു. പാമ്പ് തനിയെ പോയതോടെയാണു ചടങ്ങുകള്‍ തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."