കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പട്ടിണിസമരം നടത്തി
കണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി. ഡിപ്പോകളില്‍ ഡ്യൂട്ടി പാറ്റേണില്‍ വരുത്തിയ മാറ്റം ജോലിക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതിലും ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.
കണ്ണൂര്‍ ഡിപ്പോയില്‍ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും മിനിമം ബോണസ് 7000 രൂപ നല്‍കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ 3500 അനുവദിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രിയുടെ ഓണസദ്യയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും കുടുംബത്തിന്റെയും കണ്ണുനീര്‍ പതിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എ.എന്‍ രാജേഷ് അധ്യക്ഷനായി. പി. സൂര്യദാസ്, ബേബി ആന്റണി സംസാരിച്ചു. വൈകുന്നേരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന്‍ പ്രവര്‍ത്തകര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
പയ്യന്നൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എ.പി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ ഗോപിനാഥ്, കെ. ജയരാജ്, ടി.സി സതീശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."