HOME
DETAILS

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പട്ടിണി സമരം നടത്തി

  
backup
September 05 2017 | 19:09 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-28


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തിരുവോണ നാളില്‍ സംസ്ഥാനവ്യാപകമായി പട്ടിണി സമരം നടത്തി. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലായിരുന്നു സമരം.
തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന ധര്‍ണയെ അഭിസംബോധന ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടിസിക്ക് സാമ്പത്തിക സഹായം നല്‍കി സ്ഥാപനത്തെ മുന്നോട്ട് നയിച്ചു.
ശമ്പള പരിഷ്‌കരണവും ആനുകൂല്യവും കൃത്യമായി നല്‍കി. എന്നാല്‍, എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ യു.ഡി.എഫ് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ അംഗീകരിച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച പല ആനുകൂല്യങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിഷേധിച്ചു. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ കാലത്ത് 16,000 കോടി രൂപയായിരുന്ന കടം 15 മാസം കൊണ്ടണ്ട് 30,000 കോടിയാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ പ്രതിമാസ ശമ്പളവിതരണംപോലും താറുമാറായി. ബോണസ് തുക പകുതിയായി വെട്ടിക്കുറച്ചു. മുന്‍പൊരിക്കലും ഉണ്ടണ്ടാകാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആര്‍.ടി.സി കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago