സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു മരം മോഷണം പോകുന്നു
ബദിയഡുക്ക: സര്‍ക്കാര്‍ സ്ഥലങ്ങളില്‍ നിന്നു മരം മോഷണം പോകുന്നതു വ്യാപകമാകുന്നു. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ ഓണിബാഗിലു ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് അവധി ദിവസങ്ങളുടെ മറവില്‍ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതിയുയര്‍ന്നു. ആറു കരി മരം, പിലാവ് എന്നിവയാണു മുറിച്ചു കടത്തിയത്. മുറിച്ചു കടത്തിയ മരത്തിന്റെ ബാക്കി ഭാഗങ്ങള്‍ സ്ഥലത്തുപേക്ഷിച്ച നിലയിലാണ്. ഇതു സംബന്ധിച്ചു ജലസേചന വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ മുഹമ്മദ് സാദിഖിന്റെ പരാതിയില്‍ ബദിയഡുക്ക പൊലിസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ ബദിയഡുക്ക പൊതുമരാമത്ത് റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ നീക്കം ചെയ്യണമെന്ന കലക്ടറുടെ ഉത്തരവിന്റെ മറവില്‍ ചെര്‍ക്കള സാറഡുക്ക റോഡിലെ ബീജന്തടുക്കയില്‍ മുറിച്ചിട്ട അക്വേഷ്യ മരം മോഷണംപോയിരുന്നു. ഇതു സംബന്ധിച്ചു വകുപ്പ് അധികൃതര്‍ പരാതി നല്‍കാന്‍ തയാറാവത്തതിനാല്‍ കേസെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."