HOME
DETAILS
MAL
മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ബംഗാള്‍ അനുമതി നിഷേധിച്ചു
backup
September 05 2017 | 19:09 PM
കൊല്‍ക്കത്ത: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന് ബംഗാളില്‍ പ്രസംഗിക്കാനുള്ള അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഒക്ടോബര്‍ മൂന്നാം തിയതി സിസ്റ്റര്‍ നിവേദിത അനുസ്മരണത്തിനുള്ള വേദിയാണ് റദ്ദാക്കിയത്. കൊല്‍ക്കത്തയിലെ പ്രമുഖ ഓഡിറ്റോറിയമായ മഹാജതി സദനിലാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അറ്റുകുറ്റപ്പണിയുണ്ടെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."