HOME
DETAILS
MAL
ലഖ്നൗ മെട്രോയുടെ പേരില്‍ ട്വിറ്റര്‍ തര്‍ക്കം
backup
September 05 2017 | 19:09 PM
ലഖ്നൗ: ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്ത ലഖ്നൗ മെട്രോയുടെ പേരില്‍ അഖിലേഷ് -യോഗി തര്‍ക്കം. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട 2.27 മിനുട്ടുള്ള ട്വിറ്റര്‍ വിഡിയോ ആണ് തര്‍ക്കത്തിന് തുടക്കമിട്ടത്.
ലഖ്നൗ മെട്രോയെന്ന ജനങ്ങളുടെ സ്വപ്നത്തിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരിപൂര്‍ണത നല്‍കിയിരിക്കുകയാണെന്ന് യോഗി വിഡിയോവിലൂടെ പറയുന്നുണ്ട്. പ്രധാനമന്ത്രി മോദി പാരിസ്ഥിക സന്തുലിതമായി മെട്രോ സര്‍വിസ് നടപ്പിലാക്കാന്‍ താല്‍പര്യമെടുത്തിരുന്നുവെന്ന് യോഗി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിഡിയോ ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനകം അഖിലേഷ് എതിര്‍പ്പുമായി രംഗത്തെത്തി. മെട്രോയുടെ അവകാശവാദം തങ്ങള്‍ക്കാണെന്ന വാദവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."