സര്‍ക്കാരിന്റെ പണം ഞങ്ങള്‍ക്കു വേണ്ട അനിതയുടെ കുടുംബം
ചെന്നൈ: നീറ്റ് പരീക്ഷയില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബം സര്‍ക്കാരിന്റെ ധനസഹായം നിരസിച്ചു. ഏഴു ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. നീറ്റിന്റെ പേരിലുള്ള നീതികേടിനാലാണ് അനിത ജീവനൊടുക്കിയതെന്ന് പറഞ്ഞാണ് കുടുംബം ധനസഹായം നിരസിച്ചത്.
സര്‍ക്കാര്‍ നല്കാന് തീരുമാനിച്ച ധന സഹായം നല്കാന് എത്തിയ അരിയാലൂര്‍ ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയെയാണ് സഹായം സ്വീകരിക്കില്ലെന്ന് സഹോദരന് മണിരത്നം അറിയിച്ചത്.
തിരുച്ചിറപ്പള്ളി ഗാന്ധി മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ മകളാണ് അനിത.
പ്ലസ്ടു പരീക്ഷയില്‍ തമിഴ്നാട്ടിലെ പെരുമ്പാളൂര്‍ ജില്ലയില്‍ നിന്ന് കണക്കിലും ഫിസിക്സിലും 100 മാര്‍ക്ക് വാങ്ങിയ ഏക വിദ്യാര്‍ഥിനിയാണ് അനിത. അനിതയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര് തെരുവിലിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."