ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയുടെ വിളയാട്ടം
നിലമ്പൂര്‍: ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കു സമീപം ആശുപത്രിക്കുന്നിലും ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങാക്കോട് എളഞ്ചീരിയിലുമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ പുഴയില്‍ ചൂണ്ടയിടാനായി ബൈക്കില്‍ പോകുകയായിരുന്ന എളഞ്ചീരിയിലെ ചന്ദ്രന്റെ പിന്നാലെ കാട്ടാന ഓടി. ബൈക്കുപേക്ഷിച്ച് ഓടിയതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു. പ്രദേശത്തു കാട്ടാന വ്യാപക കൃഷിനാശവും വരുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിക്ക് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള മുഞ്ഞനാട്ട് ജോസ് കുര്യന്റെ കൃഷിയിടത്തിലാണ് രാത്രി കാട്ടാനയെത്തി നാശം വരുത്തിയത്. കവുങ്ങും വാഴയും തെങ്ങും വ്യാപകമായി നശിപ്പിച്ചു. രാത്രി കൃഷിയിടത്തില്‍നിന്നു ശബ്ദം കേട്ടിരുന്നെങ്കിലും പന്നികളുടെ ശല്യമാണെന്നാണ് ആദ്യം കരുതിയതെന്നു ജോസ് പറഞ്ഞു.
രാവിലെ പരിശോധിച്ചപ്പോഴാണ് കാട്ടനായാണെന്ന് തിരിച്ചറിഞ്ഞത്. ആന പുഴയിലേക്കിറങ്ങിപ്പോയതിന്റെ അടയാളമുണ്ട്. കനോലി പ്ലോട്ടിനു സമീപത്തെ വനത്തില്‍ കാട്ടാനകള്‍ എത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇവയിലൊന്നാകാം കൃഷിയിടത്തിലെത്തിയതെന്നാണ് കരുതുന്നത്. പൈങ്ങാക്കോട് ഇറങ്ങിയ കാട്ടാന വെള്ളേക്കാടന്‍ നൗഷാദിന്റെ തോട്ടത്തില്‍ വാഴകളും തെങ്ങും നശിപ്പിച്ചു. പൊയ്ത്തീനി മുഹമ്മദ് ഹാജിയുടെ കൃഷി സ്ഥലത്തിന്റെ ചുറ്റുമതിലും ആന തകര്‍ത്തു. അത്തിക്കാട് പ്രദേശങ്ങളില്‍ കാട്ടാനയുടെ ശല്യം നേരത്തെ പരിസരവാസികള്‍ വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും നടപടികളുണ്ടായിട്ടില്ല. കരുളായി തെക്കേമുണ്ടയിലും ഉണ്ണിക്കുളത്തും കാട്ടാന കൃഷി നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."