സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പി; ലഹരി നുണഞ്ഞ് വിദ്യാര്‍ഥികള്‍
ചങ്ങരംകുളം: ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ സ്‌കൂള്‍ പരിസരത്ത് മദ്യക്കുപ്പികള്‍ ഉപേക്ഷിക്കുന്നതു രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും തലവേദനയാകുന്നു. ജില്ലാ അതിര്‍ത്തിയായ തൃത്താല, ചാലിശ്ശേരി, ജില്ലയിലെ കാഞ്ഞിയൂര്‍, കോക്കൂര്‍, പാവിട്ടപ്പുറം, വളയംകുളം, പൂക്കരത്തറ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.
സ്‌കൂളുകള്‍ക്കടുത്തുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരുടെ മദ്യപാനമാണ് ഭീഷണിയാകുന്നത്. ഇവര്‍ കഴിക്കുന്ന മദ്യത്തിന്റെ ബാക്കി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുകയും അവര്‍ കുടിക്കുകയുമാണ്. കഴിഞ്ഞ ദിവസം തൃത്താല എം.സി.എം ഗവ. സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാംതരം വിദ്യാര്‍ഥി സ്‌കൂള്‍ ഗ്രൗണ്ടിന്റെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിച്ച മദ്യത്തിന്റെ ബാക്കി കഴിച്ചു. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിയാണ് സംഭവം.
കൂടെയുണ്ടായിരുന്ന സഹപാഠികളാണ് വിഷയം അധ്യാപകരെ അറിയിച്ചത്. അതോടെ അധ്യാപകര്‍ കുട്ടിയെ വിളിച്ചെങ്കിലും വീട്ടിലേക്ക് ഓടി. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ ചാലിശ്ശേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഒന്‍പതാം ക്ലാസുകാരന്‍ മദ്യപിച്ചു പോകുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ചങ്ങരംകുളത്തിനടുത്തു കോക്കൂര്‍ മുക്കൂട്ട സെന്റല്‍ കോളജിനടുത്തു താമസിക്കുന്ന വിദ്യാര്‍ഥിക്കു കോക്കൂര്‍ പാടത്തുനിന്നാണ് മദ്യക്കുപ്പി കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് ചാലിശ്ശേരി, കാഞ്ഞിയൂര്‍ എന്നിവിടങ്ങളില്‍ ഇത്തരം മദ്യക്കുപ്പികള്‍ നാട്ടുകാര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."