ദേശീയ ശ്രദ്ധനേടി മലപ്പുറത്തെ രണ്ട് അധ്യാപകര്‍
അരീക്കോട്: ദേശീയ അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ ജില്ലയ്ക്ക് ഇരട്ടിമധുരം. അരീക്കോട് ഗവ. യു.പി സ്‌കൂള്‍ അധ്യാപകനായ പ്രശാന്ത് കൊടിയത്തൂരും ചുങ്കത്തറ പള്ളിക്കുത്ത് യു.പി സ്‌കൂളിലെ സി. ബാലഭാസ്‌കരനുമാണ് രാഷ്ട്രപതി ഭവനില്‍വച്ചു ദേശീയ അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങിയത്.
കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പ്രശാന്ത് കുമാര്‍ നടത്തിയത്. കേരളത്തിലെ വിദ്യാര്‍ഥികളെ മറ്റു സംസ്ഥാനങ്ങളിലെത്തിച്ചു ഗ്രാമീണരോടൊപ്പം താമസിച്ചു പഠനം നടത്തുകയും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുള്ള വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചു കേരളീയ പാരമ്പര്യം പകര്‍ന്നുനല്‍കുകയും ചെയ്തു. പാവ നാടകത്തിലൂടെയും ശ്രദ്ധേയനായി. 'കീരന്‍ കുട്ടി സത്യമറിയുന്നു' എന്ന തെരുവുനാടകത്തിലൂടെ ഭക്ഷണ സംസ്‌കാരം, വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം എന്നിവയ്‌ക്കെതിരേ പ്രചാരണം നടത്തി. കഴിഞ്ഞ വര്‍ഷം നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ചൈല്‍ഡ് ഫ്രണ്ട്‌ലി ഫ്യൂച്ചര്‍ അവാര്‍ഡും പ്രശാന്ത് കുമാറിനെ തേടിയെത്തിയിരുന്നു. തെഞ്ചീരി ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപിക എസ്. ശൈലജയാണ് ഭാര്യ. എം.ബി.ബി.എസ് വിദ്യാര്‍ഥി കാര്‍ത്തിക്, കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ ഒന്‍പതാംതരം വിദ്യാര്‍ഥി നീരജ് എന്നിവര്‍ മക്കളാണ്.
കേരളാ സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബാലഭാസ്‌കരനെ തേടിയെത്തിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹംതന്നെയാണ് ഈ വര്‍ഷത്തെ ജില്ലയിലെ പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകനായും തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയതലത്തിലെ വുഡ് ബാന്റ് പുരസ്‌കാരവും ലഭിച്ചു. ഷെഡ്യൂള്‍ഡ് ട്രൈബ് എംപവര്‍മെന്റ് എന്ന പേരില്‍ സ്‌കൂള്‍ പി.ടി.എയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിക്കു വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റിയുടെ മഞ്ചേരി ഡിവിഷനിലെ ജീവനക്കാരി സുഭാഷിണിയാണ് ഭാര്യ. ചുങ്കത്തറ എം.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍തികളായ വിഷ്ണുപ്രിയ, ധനഞ്ജയ് എന്നിവര്‍ മക്കളാണ്.
ഇന്നലെ രാവിലെ 11നു രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നു പുരസ്‌കാരം സ്വീകരിച്ച ഇരുവര്‍ക്കും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കൂടെയായിരുന്നു ഉച്ചഭക്ഷണം. പിന്നീട് രാഷ്ട്രപതിയുടെ ഈവനിങ് വിരുന്നിലും പങ്കെടുത്തു. രാത്രി ഏഴിനു കേരളാ ഹൗസില്‍ ഇരുവര്‍ക്കും ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."