ലാലുവിന്റെ മകളുടെ ഡല്‍ഹിയിലെ ഫാം ഹൗസ് കണ്ടുകെട്ടി
ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി
മിസാ ഭാരതിയും ഭര്‍ത്താവ് ശൈലേഷ് കുമാറും ഡയരക്ടര്‍മാരായ മിഷൈല് പാക്കേഴ്സ് ആന്‍ഡ് പ്രിന്റേഴ്സിന്റെ പേരില്‍ സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജ്വാസനില്‍ വാങ്ങിയ ഫാം ഹൗസാണ് ഇ.ഡി കണ്ടുകെട്ടിയത്.
2008-09ല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി 1.2 കോടി രൂപയ്ക്കാണ് ഈ ഫാം ഇവര്‍ വാങ്ങിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ, തങ്ങളുടെ കമ്പനികളെ സംബന്ധിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മിസാ ഭാരതിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് വിശദീകരണം തേടിയിരുന്നു. മിസാ ഭാരതിയുടെ കമ്പനികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗര്‍വാളിനെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറരക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവിന്റെയും മക്കളുടെയും ബിഹാറിലെയും ഡല്‍ഹിയിലേയും വസതികളിലും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്ന റെയ്ഡുകളും അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ലാലു ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."