പാലാങ്കര ജലോത്സവം; അല്‍ അമീന്‍ പടക്കുതിര പാലാങ്കര ജേതാക്കള്‍
കരുളായി: കരിമ്പുഴ കല്ലാംതോട് കടവില്‍ പാലാങ്കര ജലോത്സവ കമ്മിറ്റി സംഘടിപ്പിച്ച വള്ളംകളി മത്സരത്തില്‍ അല്‍ അമീന്‍ പടക്കുതിര പാലാങ്കര ജേതാക്കളായി. പറക്കുംതളിക പാലാങ്കര, എക്‌സലെന്റ് വടക്കേകൈ എന്നിവര്‍ യഥാക്രമം ര@ും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും പി.ഐ ചെറിയാന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ര@ാംസ്ഥാനക്കാര്‍ക്ക് 15,000 രൂപയും പി.ടി തോമസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ടി.വി ആന്റണി മൊമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും പി.വി അന്‍വര്‍ എം.എല്‍.എ കൈമാറി. ജലോത്സവത്തിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. മൂത്തേടം പഞ്ചായത്ത് വൈസ് പ്രസിഡന്റും ജലോത്സവ കമ്മിറ്റി ചെയര്‍മാനുമായി എ.ടി റെജി അധ്യക്ഷനായി. മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി നയമ്പ് കൈമാറ്റം നടത്തി. കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ജലഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫാത്വിമ സലീം, പി. ഇല്‍മുന്നീസ, പഞ്ചായത്തംഗം കെ.പി ഷറഫുദ്ദീന്‍, നിലമ്പൂര്‍ സി.ഐ ബിജു തോമസ്, കണ്‍വീനര്‍ മുജീബ് കോയ, ടി.ജി രാജു മാസ്റ്റര്‍, റവ.ഫാ.റോയി വലിയപറമ്പില്‍, സുകു നൈനാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."