വീരസ്മരണകള്‍ പുതുക്കി ഓണത്തല്ല് നടത്തി
കൊടുവായൂര്‍: വീര സ്മരണകള്‍ പുതുക്കിക്കൊണ്ട് ഓണത്തല്ലും അവിട്ടത്തല്ലും നടത്തി. കോഴിക്കോട് സാമൂതിരിയുടെ സാമന്തക്കാരനായിരുന്ന പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധവേളയില്‍ കുതിര വെട്ടത്തു നായര്‍ ചതിച്ചുകൊലപ്പെടുത്തിയതില്‍ പ്രതികാരമായി പല്ലശ്ശന ദേശവാസികള്‍ ശത്രുവിനെതിരേ പേര്‍വിളിച്ചതിന്റെ ഓര്‍മപുതുക്കുന്നതിനായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒണത്തല്ലും അവിട്ടത്തല്ലും നടത്തിയത്.
പതിവുതെറ്റിക്കാതെ ഇത്തവണയും വൃതശുദ്ധിയോടെയാണ് തിരുവോണ ദിവസത്തില്‍ ഓണത്തല്ലും അവിട്ട ദിവസത്തില്‍ അവിട്ടത്തല്ലും നടന്നത്. നായര്‍ സമുദായക്കാര്‍ അവിട്ട ദിവസത്തില്‍ കച്ചകെട്ടി ഭസ്മം തൊട്ട് വേട്ടക്കരുമന്‍ ക്ഷേത്രാങ്കണത്തില്‍ ആര്‍പ്പുവിളിയോടെ എത്തിയാണ് സമപ്രായക്കാര്‍ തമ്മില്‍ അടി തുടങ്ങിയത്. അടിയുടെ ചടങ്ങുകഴിഞ്ഞതിനു ഷേശം നിരയോട്ടവും വരിയോട്ടവും കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിഞ്ഞ് ഭേത്രകുളത്തില്‍ ചാടി നീരാടലോടെയാണ് ആവിട്ടത്തല്ല് അവസാനിച്ചു.
വിവിധ സമുദായക്കാര്‍ തിരുവോണ ദിവസത്തില്‍ ഓണത്തല്ലിന് തയ്യാറായത്. എഴുകുടി വിഭാഗവും ഒരു കുടി വിഭാഗവും കളരിക്കലില്‍ നിന്നും തല്ലുമന്ദത്തിനടുത്തുള്ള വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ നിന്നും കാരണവന്‍മാര്‍ കച്ചകെട്ടികൊടുക്കുന്നതോടെ ആര്‍പ്പുവിഴികളുമായി തല്ലുമന്ദത്തിലെ മൈതാനിയില്‍ എത്തിച്ചേരുന്നത്. ഇവിടെ വിയോട്ടവും നിരയോട്ടവും കഴിഞ്ഞ് സമപ്രായക്കാരെ ദേശ കാരണവന്‍മാര്‍ തിരഞ്ഞെടുത്ത് മുതുകില്‍ ആഞ്ഞ് അടിക്കുവാന്‍ യുവാക്കളോട് നിര്‍ദേശിച്ചു. തിരിച്ചും ഇതേപോലെ അടിയും കഴിഞ്ഞ് നിരയോട്ടവും വരിയോട്ടവും നടത്തി. പ്രത്യേക പൂജകളോടെ ഓണത്തല്ലിനും സമാപ്തിയായി.
ഇരു വിഭാഗത്തിലും വാളിന്റെ രൂപത്തിലുള്ള മരത്താല്‍ നിര്‍മിച്ച പൊന്തി ദേശത്തിലെ കാരണവന്‍മാരുടെ കുടുബാംഗങ്ങള്‍ പിടിച്ചുനില്‍ക്കുബോഴാണ് ഓണത്തല്ലും അവിട്ടത്തല്ലും നടക്കുന്നത്. ഇരുത്തല്ലുകളും കാണാന്‍ വിദേശികള്‍ ഉള്‍പെടെ നൂറുകണക്കിനാളുകളാണ് തല്ലുമന്ദത്തും, വേട്ടക്കരുമന്‍ ക്ഷേത്ര മൈതാനിയിലും എത്തിച്ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."