ഓണാഘോഷത്തിനിടയില്‍ പൊലീസിനെ അക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു
എരുമപ്പെട്ടി: വേലൂരില്‍ ഓണാഘോഷത്തിനിടയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തു. തിരുവോണ നാളില്‍ വൈകീട്ടാണ് സംഘര്‍ഷമുണ്ടായത്.
ഒരു കൂട്ടം യുവാക്കള്‍ സംഘടിപ്പിച്ച നാസിക്ക് ഡോള്‍ വാദ്യം പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. നാസിക്ക് ഡോള്‍ വേലൂര്‍ പോസ്റ്റോഫീസ് സെന്ററില്‍ എത്തിയപ്പോള്‍ പൊലീസ് അനുമതിയില്ലാത്തതിനാല്‍ വാദ്യം നിര്‍ത്തിവെക്കാന്‍ എസ്.ഐ.മനോജ് കെ.ഗോപി ആവശ്യപ്പെടുകയായിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വാദ്യം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് സംഘാടകര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. വാക്കേറ്റത്തിനും ഉന്തും തള്ളിനുമിടയില്‍ സംഘാടകരില്‍ ചിലര്‍ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു.
ഇതിനിടയില്‍ എരുമപ്പെട്ടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് ജലീലിന് മര്‍ദ്ധനമേറ്റു.സംഭവത്തില്‍ സംഘാടകരായ അനീഷ്,മധു,സുനീഷ്, ചന്ദ്രന് എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."