60 ക്യാമറ കണ്ണുകളുമായി അന്തിക്കാട് പൊലിസ്
അന്തിക്കാട്: ജനകീയ പങ്കാളിത്തതോടെ 20 ലക്ഷം രൂപ ചിലവഴിച് 60 ക്യാമറകള്‍ സ്ഥാപിച്ച് കുറ്റവാളികളെ തളക്കാന്‍ അന്തിക്കാട് പൊലിസൊരുങ്ങുന്നു . ജനമൈത്രി ഫൗണ്ടേഷന് എന്ന പേരില്‍ ഇതിനാവശ്യമായ പദ്ധതികളുമായി അന്തിക്കാട് ജനമൈത്രി പൊലിസ് കുറ്റവാളികള്‍ക്ക് വലവിരിച്ചു കഴിഞ്ഞു. സ്റ്റേഷന് പരിധിയില്‍ 60സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. പ്രത്യേക സ്ഥലങ്ങളില്‍ ഹാലജന്‍ ബള്‍ബുകള്‍ സ്ഥാപിക്കും. പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ നമ്പര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മുറ്റിച്ചൂര്‍, തൃപ്രയാര്‍ കിഴക്ക് നട പാലം, പഴുവില്‍, പെരിങ്ങോട്ടുകര നാലും കൂടിയ വഴി, മൂന്നും കൂടിയ വഴി, ആലപ്പാട്, കുന്നത്തങ്ങാടി, കണ്ടശ്ശാങ്കടവ്, മനക്കൊടി, അന്തിക്കാട് എന്നിങ്ങിനെ സ്റ്റേഷന് പരിധിയെ മൊത്തത്തില്‍ പൊലിസ് നിരീക്ഷണത്തിലാക്കുന്ന സംവിധാനമാണ് വരുന്നത്.
കുറ്റം ചെയ്ത് പോകുന്ന കുറ്റവാളികളെ രാത്രിയില്‍ പോലും സ്കാന്‍ ചെയ്യുന്ന ശക്തിയേറിയ ക്യാമറകളാണ് സ്ഥാപിക്കുക. എന്റെ കേരളം ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മൂല്യാധിഷ്ടിത ക്ലാസുകള്‍, ഹോളിസ്റ്റിക് ഹെല്‍ത്തി ലൈഫ് ക്ലബ്ബുകള്‍, യോഗക്ലാസുകള്‍ എന്നിവ ആദ്യഘട്ടത്തില്‍ വിദ്യാലയങ്ങളിലും തുടര്‍ന്ന് പബ്ലിക് കേന്ദ്രങ്ങളിലും വ്യാപിപ്പിക്കും. ടെന്‍ഷന്‍ ആന്റ് ട്രസ്സ് മാനേജ്മെന്റ് ക്ലാസുകളും സംഘടിപ്പിക്കും. വ്യവഹാരങ്ങളുടെ ബാഹുല്യം കുറക്കുന്നതിന് കൗണ്‍സലിംഗ്, മീഡിയേഷന്, അദാലത്തുകള്‍, സെമിനാറുകള്‍, എക്സിബിഷനുകള്‍ സംഘടിപ്പിക്കും. ബസ്, ഓട്ടോറിക്ഷ ജീവനക്കാരില്‍ ചിലര്‍ ഉപയോഗിക്കുന്ന സംസ്ക്കാര ശൂന്യമായ ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പുരാതനവും അന്തിക്കാടിന്റെ പരമ്പരാഗതവുമായ ജൈവകൃഷി സമ്പ്രദായം പുന:സ്ഥാപിക്കല്‍ തുടങ്ങിയ ബ്രഹ്ത്തായ കര്മ്മപപതികള്ക്കാണ് ജനമൈത്രി ഫൗണ്ടേഷന്റെ സഹായ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും അന്തിക്കാട് ജനമൈത്രി പൊലിസ് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ വിജയകരമായ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ചേര്‍പ്പ് സി.ഐ പി.കെ മനോജ് കുമാര്‍, അന്തിക്കാട് എ.ഐ എസ്.ആര് സനീഷ്, എന്നിവരുടെ നേതൃത്യത്തില്‍ ഡോ. ആന്റണി വര്‍ക്കി, എം.കെ മുരളീധരന് , ഇ.എം ബഷീര്‍, അഡ്വ.കെ.കെ ഷാന്‍ലി , ലത വിജയ് ചാഴൂര്‍, സി.എ രവീന്ദ്രന്, കെ.കെ ശശി, രാമനുണ്ണി പാണ്ടിയത്ത്, എം.കെ പുരുഷത്തോമന്‍ , ഇ.എം അഷറഫ് ഭാരവാഹികളായുള്ള ദേശീയതലത്തില്‍ രജിസ്റ്റര്‍ ചെയ്ത ഫൗണ്ടേഷനാണ് പ്രവര്‍ത്തിക്കുന്നത്. വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് സംഘാടകര്‍ ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."