ഗിന്നസ് റിക്കോര്‍ഡിനായി ബിനു കണ്ണന്താനത്തിന്റെ ദീര്‍ഘപ്രസംഗത്തിന് തുടക്കമായി
കോട്ടയം: യൂനിവേഴ്‌സല്‍ വേള്‍ഡ് റിക്കോര്‍ഡും ഗിന്നസ് റിക്കോര്‍ഡും ലക്ഷ്യമിട്ട് 77 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിന് ബിനു കണ്ണന്താനം തുടക്കമിട്ടു.തുടര്‍ച്ചയായി പ്രസംഗിച്ച് റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനറും എഴുത്തുകാരനുമായ ബിനു കണ്ണന്താനത്തിന്റെ ലക്ഷ്യം.
എങ്ങനെ ജീവിതം വിജയകരമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നാലു പകലും മൂന്നു രാത്രിയും തുടര്‍ച്ചയായി പ്രസംഗം നടത്തുന്നതിന് യൂനിവേഴ്‌സല്‍ റിക്കോര്‍ഡില്‍ നിന്നും ഗിന്നസ് റിക്കോര്‍ഡില്‍ നിന്നും അനുമതി ലഭിച്ചിരുന്നു.
ഏഴുവര്‍ഷത്തെ പരിശ്രമത്തിനു ശേഷമാണ് റിക്കോര്‍ഡിനായി തയാറെടുത്തതെന്ന് ബിനു പറഞ്ഞു. ആറു മണിക്കൂറിലെ ഇടവേളയില്‍ 30 മിനിട്ട് വിശ്രമിക്കാന്‍ അനുമതിയുണ്ട്. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തിയാണ് പ്രസംഗം. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഇന്നലെ രാവിലെ ഒന്‍പതിനു പ്രസംഗം ആരംഭിച്ചു. എട്ടിനു ഉച്ചക്ക് രണ്ടിനു സമാപന സമ്മേളനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."