HOME
DETAILS
MAL
അബ്ബാസലി തങ്ങള്‍ കര്‍ണാടക ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു
backup
September 05 2017 | 19:09 PM
ബംഗളൂരു: കര്‍ണാടക സംസ്ഥാന ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ആര്. രാമലിംഗ റെഡ്ഡിയെ പാണക്കാട് അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ ബംഗളൂരു എസ്.വൈ. എസ് ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. വിധാന്‍ സൗധയില്‍ നടന്ന കൂടിക്കാഴ്ചയില്‍ , ബംഗളൂരുവില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും കീഴില്‍ ആരംഭിക്കാനിരിക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് അബ്ബാസലി തങ്ങള്‍ പിന്തുണ അഭ്യര്‍ഥിച്ചു.
ബംഗളൂരു എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പ്രതിനിധികളായ സിദ്ദിഖ് തങ്ങള്‍,പി.എം അബ്ദുല്‍ ലത്തീഫ്, കെ.എച്ച് ഫാറൂഖ്, വി.എം ജമാല്‍, ടി.സി മുനീര്‍, സുബൈര്‍ കായക്കൊടി, താഹിര്‍ മിസ്ബാഹി എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."