മുടിക്കോട് പള്ളിയിലെ അക്രമം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
മഞ്ചേരി: മുടിക്കോട് ജുമുഅത്തു പള്ളിയില്‍ കയറി ഖത്വീബിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വിശ്വാസികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെകൂടി പാണ്ടിക്കാട് പൊലിസ് അറസ്റ്റുചെയ്തു.
കാന്തപുരം വിഭാഗം പ്രവര്‍ത്തകരും കടമ്പോട് സ്വദേശികളുമായ മദാരി സ്രാമ്പിക്കല്‍ മുഹമ്മദ് മുനീര്‍(30), മദാരി സ്രാമ്പിക്കല്‍ അലവി(52) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
ഖത്വീബും ഖാസിയുമായ ബശീര്‍ ദാരിമി ഉള്‍പ്പെടെയുള്ള നിരവധി പേരെ പ്രാര്‍ഥനക്കിടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനുള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. കേസില്‍ 11പ്രതികളാണുള്ളത്. കണ്ടാലറിയാവുന്ന മറ്റു നിരവധിപേര്‍ക്കെതിരേയും കേസുണ്ട്. ഉത്തരവാദികളായ മുഴുവന്‍ പേരേയും പിടികൂടുമെന്നായിരുന്നു പൊലിസ് പറഞ്ഞിരുന്നതെങ്കിലും സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആരോപണമുണ്ട്.
പ്രതികളില്‍ പലരും സ്വാധീനത്തിന്റെയും അധികാരത്തിന്റെയും തണലില്‍ ഇപ്പോഴും വിലസുകയാണന്നും, പൊലിസ് ജാഗ്രത കാണിക്കുന്നില്ലെന്നുമുള്ള വിമര്‍ശനവും ശക്തമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 31ന് തിങ്കളാഴ്ച വൈകിട്ട് കാന്തപുരം വിഭാഗം പ്രവര്‍ത്തകരായ ഇരുപതോളംപേര്‍ മാരകായുധങ്ങളുമായി പള്ളിക്കകത്തു കയറി ഖത്വീബ് ഉള്‍പ്പെടെയുള്ള വിശ്വാസികളെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം സബ്കലക്ടറുടെ ഉത്തരവു പ്രകാരം അടച്ചിട്ട പള്ളി പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സ്ഥലം എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."