വിദ്യാര്‍ഥികള്‍ക്കായി ടെലിവിഷന്‍ റേഡിയോ മാധ്യമ പരിശീലനക്കളരി
തിരുവനന്തപുരം : നെയ്യാര്‍മേളയോടനുബന്ധിച്ച് നെയ്യാറ്റിന്‍കരയില്‍ മാധ്യമരംഗത്തെ പ്രമുഖര്‍ നയിക്കുന്ന ടെലിവിഷന്‍ റേഡിയോ മാധ്യമ പരിശീലനക്കളരി ഇന്നും നാളെയുമായി സംഘടിപ്പിക്കും. ക്യാംപിന്റെ ഉദ്ഘാടനം പ്രശസ്ത അഭിനേത്രിയും തിരക്കഥാകൃത്തുമായ സംഗീതാമോഹന്‍ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍.ഹീബ ആധ്യക്ഷയായയോഗത്തില്‍ മരുതത്തൂര്‍ പ്രദീപ്, ചിത്ര എസ്.കുമാര്‍ സംസാരിച്ചു. ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ ക്യാമ്പിലെ കുട്ടികളുമായി സംവാദിക്കും. നിര്‍മാണം, അവതരണം, സംവിധാനം തുടങ്ങിയ എല്ലാ മേഖലകളെക്കുറിച്ചും വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. വിവിധ സ്‌കൂളുകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്യാംപ്.
ഓഗസ്റ്റ് 26ന് വത്സന്‍ നിസരി സംവിധാനം നിര്‍വഹിച്ച് അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച 'മാടമ്പിയും മക്കളും' എന്ന നാടകത്തോടെ നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് എച്ച് എസ്.എസില്‍ ആരംഭിച്ച മേളയോടനുബന്ധിച്ചുള്ള നാടകോത്സവം സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം നിര്‍വഹിച്ച് തിരുവനന്തപുരം സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി അവതരിപ്പിച്ച ബഷീറിന്റെ പ്രേമലേഖനം എന്ന നാടകാവിഷ്‌കാരത്തോടെ ഇന്നലെ സമാപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."