ഓണാഘോഷത്തിന് വേറിട്ട രുചിക്കൂട്ടൊരുക്കി ഭക്ഷ്യമേള
തിരുവനന്തപുരം: ഓണാഘോഷത്തിന് വേറിട്ട രുചിക്കൂട്ടൊരുക്കി വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഭക്ഷ്യമേള. കപ്പബിരിയാണി, അപ്പം, കുട്ടനാടന്‍ താറാവ് വരട്ടിയത്, ഞണ്ട് തുടങ്ങി നാവില്‍ കൊതിയൂറുന്ന വിഭവങ്ങളെല്ലാം ഇവിടെ തയാറാണ്.
രുചി വൈവിധ്യത്തിന്റെ തനതു നാടന്‍ വിഭവങ്ങളാണ് പ്രത്യാശ, വെണ്മ കുടുംബശ്രീ സ്റ്റോളുകളില്‍ ഒരുക്കിയിരിക്കുന്നത്. നവധാന്യ പായസവും ബ്രഹ്മി പായസവുമാണ് പായസമേളയിലെ കേമന്മാര്. ഐശ്വര്യ കുടുംബശ്രീയുടെതാണ് പായസ സ്റ്റാള്‍. തലശ്ശേരി ദം ബിരിയാണിയടക്കം മലബാറിന്റെ പലഹാരങ്ങളും വിഭവങ്ങളുമായി എത്തിയ കാസര്‍ഗോഡ് ഷിഫ സ്റ്റാള്‍ വടക്കന്‍ രുചികൂട്ടുകളുടെ ആരാധകരെ ആകര്‍ഷിക്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ അനന്തപുരിയുടെ ഓണാഘോഷത്തിന് സ്വാദ് നല്‍കുന്നവരാണ്.
മേളയിലെത്തുന്നവര്‍ക്ക് ഈ വിഭവങ്ങളുടെ രുചിക്കൂട്ടുകളുടെ രഹസ്യം പകര്‍ന്ന് നല്‍കാനും ഇവര്‍ തയാറാണ്. ഇതിനായി പ്രത്യേക സംവിധാനം തന്നെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിദത്ത പാനീയങ്ങള്‍ മുതല്‍ വിവിധ തരം അച്ചാറുകളും ജാമും ഇത്തവണത്തെ ഭക്ഷ്യമേളയുടെ പ്രത്യേകതയാണ്. തിരുവനന്തപുരത്തിന്റെ തനത് രുചികളുമായി ജേക്കബ്സ് കേറ്ററേഴ്സും ഭക്ഷ്യമേളയ്ക്ക് കൊഴുപ്പേകുന്നുണ്ട്. നിരവധിയാളുകളാണ് ദിവസവും ഭക്ഷ്യമേളയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."