പങ്കാളിത്തമില്ലാതെ ബൊളീവിയയും ഇക്വഡോറും
മക്ക: ലോകത്ത് എവിടെയൊക്കെ മുസ്ലിംകളുണ്ടേണ്ടാ അവിടെ നിന്നെല്ലാം പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ഒരാളെയും ഹജ്ജ് കര്‍മത്തിന് അയക്കാത്ത രാജ്യങ്ങളുമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബൊളീവിയയില്‍നിന്നും ഇക്വഡോറില്‍നിന്നും ഒരാളെയും പരിശുദ്ധ ഹജ്ജിനായി അയച്ചിട്ടില്ല. ഒരു കോടി ജനസംഖ്യയുള്ള ബൊളീവിയയില്‍ ഒന്നര ലക്ഷത്തോളം മുസ്ലിംകളുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററുകളില്‍ ഒന്ന് സ്ഥാപിച്ചിട്ടുള്ളത് ബൊളീവിയയിലാണ്. മൂന്നു പതിറ്റാണ്ടണ്ടിനു മുന്‍പ് തന്നെ സ്ഥാപിച്ചതാണിത്. മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍നിന്നും ഈ വര്‍ഷം ആരും ഹജ്ജിനെത്തിയിട്ടില്ല. രണ്ടണ്ടായിരത്തോളം മുസ്ലിംകളാണ് ഈ രാജ്യത്തുള്ളത്. എന്നാല്‍ ജനസംഖ്യ 16 കോടിയുള്ള ഇവിടെ കണക്കുകളില്‍ ഉള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ മുസ്ലിംകള് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സാമ്പത്തികരംഗത്തെ ശേഷിക്കുറവാണ് ഹജ്ജിനായി ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ആരുമെത്താത്തതെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഹാജിമാര്‍ക്ക് സേവനം നല്കുന്നവര് അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."