വട്ടപ്പാറ വഴി കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചു
ആയൂര്‍: ആയൂരില്‍ നിന്നു വട്ടപ്പാറ വഴി ഓയൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓടിത്തുടങ്ങി. മതിയായ യാത്രാ സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ടുകിടന്ന വട്ടപ്പാറയിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ വളരെ യാത്രാക്ലേശം അനുഭവിച്ചു വരുകയായിരുന്നു.
റോഡുവിളയില്‍ നിന്നും മുളയറച്ചാല്‍ വട്ടപ്പാറ-കരിങ്ങന്നൂര്‍പാലം വരെയുള്ള ഏകദേശം അഞ്ച് കിലോമീറ്റര്‍ പ്രദേശത്തും ഇതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ജനങ്ങളാണ് ദിനംപ്രതി കാല്‍നടയായും മറ്റ് സ്വകാര്യ വാഹനങ്ങള്‍ ആശ്രയിച്ചും ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും എത്തിയിരുന്നത്.
വാഹന സൗകര്യമില്ലാതിരുന്നിട്ടും ഈപ്രദേശത്ത് രണ്ട് എന്‍ജീനിയറിങ് കോളേജും ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളും, രണ്ട് മസ്ജിദും മൂന്ന് മദ്രസയും രണ്ട് കാഷ്യാഫാക്ടറികളും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഇവിടെങ്ങളിലേക്ക് എത്തുന്നവരും വളരെ ദുരിതത്തിലായിരുന്നു.
പൊതുയാത്രാ സൗകര്യമൊരുക്കണമെന്ന് പ്രദേശവാസികളുടെ അഭ്യാര്‍ത്ഥന മാനിച്ച് പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും വാര്‍ഡ് മെംബറുടെയും ശ്രമഫലമായ് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ചടയമംഗലം. ചാത്തന്നൂര്‍ ഡിപ്പോകളില്‍ നിന്നും രണ്ട് ബസുകള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."