കുറുമ്പുകര കോളനിയില്‍ എക്‌സൈസും നാട്ടുകാരും ഏറ്റുമുട്ടി
ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ കുറുമ്പുകര കോളനിയില്‍ ശാസ്താംകോട്ടയില്‍ നിന്നെത്തിയ എക്‌സൈസ് പാര്‍ട്ടിയും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും പെണ്‍കുട്ടികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. എക്‌സൈസും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറുമ്പുകര കോളനിയില്‍ സന്തോഷ് ഭവനത്തില്‍ രതീഷ്(28), സുധാംബിക (45), ആഷ്മി (9), ആര്യ (8), പാറപ്പുറത്ത് സതീഷ് (42), എക്‌സൈസ് ഉദ്യോഗസ്ഥരായ ചാള്‍സ്, രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇരുകൂട്ടരെയും ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറുമ്പുകര കോളനിയില്‍ മദ്യവില്‍പ്പന നടക്കുന്നതായുള്ള വ്യാജസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മഫ്തിയിലും മറ്റുമെത്തിയ എക്‌സൈസ് മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടയിലത്തറ വീട്ടീല്‍ സുശീലന്റ വീട്ടിലാണ് ഓണക്കാലത്ത് എക്‌സൈസ് എത്തിയത്.
എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.ഈ സമയം മുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടികളായ ആര്യയെയും ആഷ്മിയെയും മഫ്ത്തിയിലെത്തിയ രണ്ട് ഉദ്യോഗപ്പര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു.കുട്ടികളുടെ കരച്ചില്‍ കേട്ട് സമീപത്തെ ഓണാഘോഷ പരിപാടി സ്ഥലത്തു നിന്നുമെത്തിയവര്‍ ഇതിനെ ചോദ്യം ചെയ്തു.
ഇതില്‍ പ്രകോപിതരായ എക്‌സൈസ് പാര്‍ട്ടി പ്രദേശവാസികളെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രേ. അതിനിടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുവാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി പറയപ്പെടുന്നു. തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.തോമസ് വൈദ്യന്‍, പി.കെ രവി, വൈ.ഷാജഹാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ് തുടങ്ങിയവര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിച്ചത്.
എന്നാല്‍ എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത് കോളനിയിലെ സുശീലന്റെ വീട്ടില്‍ മദ്യം വില്‍ക്കുന്നുവെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും, ഇയ്യാള്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും ഉദ്യോഗസ്ഥരെ പ്രദേശവാസികളും മറ്റും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും എക്‌സൈസ് എസ്.ഐ രാജീവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."