കുടുംബ വഴക്കില്‍ അമ്മയ്ക്കും മകനും വെട്ടേറ്റു
ഓച്ചിറ: ചങ്ങന്‍കുളങ്ങരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയ്ക്കും മകനും വെട്ടേല്‍ക്കുകയും പിതാവിന്റെ തലയക്ക് പരക്കേല്‍ക്കുകയും ചെയ്തു.
ചങ്ങന്‍കുളങ്ങര കൊച്ചു കൈലാസം വീട്ടില്‍ ചന്ദ്രശേഖരന് പിള്ള (55), ഭാര്യ വൃന്ദ (44), മകന് ചിക്കു എന്ന അഖിലേഷ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചന്ദ്രശേഖരന് പിള്ളയും, വൃന്ദയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും മകന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. സ്ഥിരം മദ്യപാനിയായ ചന്ദ്രശേഖരന് പിള്ള വീട്ടില്‍ വഴക്കടിക്കുക പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മകന്റെ സുഹൃത്തുമായി വീട്ടില്‍ വന്നതിനെ തുടര്‍ന്ന് അച്ചനും മകനും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും അച്ചന് മകനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടെ തടസം പിടിക്കാന്‍ ചെന്ന അമ്മയുടെ വലത് കൈയ്ക്ക് വെട്ടേല്‍ക്കുകയും ചെയ്തു.
കലിപൂണ്ട പിതാവ് വീണ്ടും മകനെ വെട്ടുകയും നെഞ്ചില്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഇതിനിടെ ചന്ദ്രശേഖരന്‍പിള്ളയുടെ തല ജനലില്‍ പിടിച്ച് അടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഓച്ചിറ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."