'ഇരയും വേട്ടക്കാരനുമില്ലാത്ത കാലം വരുമ്പോഴാണ് ഓണം സമ്പൂര്‍ണമാവുന്നത്'
പത്തനാപുരം: ഇരയും വേട്ടക്കാരനുമില്ലാത്ത കാലം വരുമ്പോഴാണ് ഓണം സമത്വവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകുന്നതെന്ന് കേപ്പ് ഡയറക്ടറും മുന്‍ കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടറുമായിരുന്ന ഡോ.റിജി ജി. നായര്‍ പറഞ്ഞു. ഗാന്ധിഭവനില്‍ അവിട്ടം നാളിലെ ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസമത്വവും അസന്തുലിതാവസ്ഥയും നിലനില്ക്കുമ്പോള് വൈരുദ്ധ്യവുമായി നമ്മള് ഓണം ആഘോഷിക്കുകയാണ്. വാട്സ് ആപ്പുകളിലും, ടെലിവിഷനുകളിലുമാണ് ഇന്ന് ഓണാഘോഷം നിറഞ്ഞുനില്ക്കുന്നത്. ശാസ്ത്ര സാങ്കേതികമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും, കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ മരിക്കുന്നതാണ് വാര്ത്തകളായെത്തുന്നത്. ഗോഡൗണുകള്‍ നിറഞ്ഞുകവിയുമ്പോഴും ഭക്ഷ്യസാധനങ്ങള്‍ കിട്ടാതെ പട്ടിണി മരണങ്ങള് നടക്കുകയാണ്. അദ്ദേഹം പറഞ്ഞു.
ഡോ.പുനലൂര്‍ സോമരാജന്, ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് പത്മശ്രീ എം. ചന്ദ്രദത്തന്, ഷിജു വിശ്വനാഥ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."