തൃക്കോവില്‍വട്ടത്ത് ആര്‍.എസ്.പിയില്‍ വിള്ളല്‍
കൊട്ടിയം: നേതാവ് പോയി ഒന്നരമാസമായിട്ടും പ്രതിരോധിക്കാനാകാതെ ആര്‍.എസ്.പി കിതയ്ക്കുന്നു. കുണ്ടറ നിയോജകമണ്ഡലത്തിന് കീഴിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലാണ് ആര്‍.എസ്.പി പ്രതിരോധത്തിലായത്. സി.പി.എമ്മില്‍ പോയ ആളെ പുറത്താക്കിയതായി പോലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമോ നോട്ടീസോ പാര്‍ട്ടി ഇറക്കിയിട്ടില്ല. പകരം എം.പി പ്രേമചന്ദ്രന്റെ ഫ്‌ളക്‌സു ബോര്‍ഡുകള്‍ കണ്ണനല്ലൂരിലും പരിസരത്തും വയ്ക്കുക മാത്രമാണ് ഇവിടെ പാര്‍ട്ടിയുടെ ആകെയുള്ള പ്രവര്‍ത്തനമെന്നാണ് മറ്റു രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പറയുന്നത്.
ആര്‍.എസ്.പി കുണ്ടറ മണ്ഡലം കമ്മിറ്റിയംഗവും കഥാപ്രസംഗകനുമായ ബാബുലാലാണ് പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. പി. കൃഷ്ണപിള്ള ദിനത്തില്‍ സി.പി.എമ്മിന്റെ ഫണ്ട് പിരിവിന് പങ്കാളിയായിട്ടാണ് ബാബുലാല്‍ രംഗത്തിറങ്ങിയത്. എസ്.എന്‍.ഡി.പിയോഗം-എസ്.എന്‍ ട്രസ്റ്റ് നേതാവുമായ ബാബുലാല്‍ കഴിഞ്ഞ 16 വര്‍ഷമായി ആര്‍.എസ്.പിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2005ല്‍ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ചേരീക്കോണം വാര്‍ഡില്‍ നിന്ന് ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ബാബുലാലിന് 2015ല്‍ അതേവാര്‍ഡില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഈ വാര്‍ഡില്‍ നിന്ന് 2015ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി ബി.ജെപി വിജയിക്കുകയും ചെയ്തു.
ബാബുലാലിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി ഇവിടെ ജയിച്ചതെന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ബാബുലാല്‍ അതിനെ നിഷേധിച്ചു. മാത്രമല്ല ചിലര്‍ തന്നെ ആര്‍.എസ്.പിയില്‍ ഒതുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പാര്‍ട്ടി കമ്മിറ്റിയില്‍ നിരന്തരം ഉന്നയിച്ചിരുന്നു. എന്നിട്ടും പാര്‍ട്ടി അതൊന്നു കേട്ടഭാവം എടുത്തില്ല. തുടര്‍ന്നാണ് പാര്‍ട്ടി മാറാന്‍ ബാബുലാല്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
അതേസമയം ആര്‍.എസ്.പി കുണ്ടറയില്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. കുണ്ടറ മണ്ഡലത്തില്‍ രണ്ടുവര്‍ഷമായി ആര്‍.എസ്.പി പ്രതിരോധത്തിലാണെന്നാണ് പാര്‍ട്ടിയിലെ തന്നെ മറുവിഭാഗംഅണികളും പറയുന്നത്. മണ്ഡലത്തിന്റെ ചുമതലയുള്ള ഉന്നത നേതാവ് വിളിച്ച് ചര്‍ച്ച ചെയ്തിട്ടും കുലുങ്ങാതെയാണ് ബാബുലാല്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.എമ്മില്‍ പോയ ശേഷവും നേതാവ് വിളിച്ചുവരുത്തി ബാബുലാലിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."