കക്കാടംപൊയിലില്‍ ഗുണ്ടായിസം പതിവാകുന്നതായി പരാതി
മുക്കം: കക്കാടംപൊയിലിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മര്‍ദനമേല്‍ക്കുന്നത് പതിവാകുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ് ചക്കിടെ അഞ്ചോളം സംഘങ്ങള്‍ക്കാണ് മര്‍ദനമേറ്റത്. കാമറയുമായെത്തുന്നവരെ മാധ്യമ പ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദിക്കുന്നത്. ഗുണ്ടകള്‍ക്ക് തിരുവമ്പാടി പൊലിസ് സംരക്ഷണം നല്‍കുന്നതായും ആക്ഷേപമുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദമായ പാര്‍ക്കിനു പരിസരത്തെത്തുന്ന നിരവധി യുവാക്കളെയാണ് നാട്ടുകാരെന്ന വ്യാജേനയെത്തുന്ന ചിലര്‍ മാരകമായി അക്രമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കൊടിയത്തൂര്‍ സ്വദേശികളായ നാലു യുവാക്കള്‍ ക്രൂരമായ മര്‍ദനത്തിരയായിരുന്നു. ഒരാഴ്ച മുന്‍പ് അരീക്കോട് സ്വദേശികളായ വിനോദ സഞ്ചാരികള്‍ക്കും മര്‍ദനമേറ്റിരുന്നു. കാമറയുമായെത്തുന്നവര്‍ക്കാണ് കൂടുതലായും മര്‍ദനമേല്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."