കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പട്ടിണി സമരം നടത്തി
കോഴിക്കോട്: സര്‍ക്കാരിന്റെ കെ.എസ്.ആര്.ടി.സി തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് പ്രവര്‍ത്തകര്‍ പട്ടിണി സമരം നടത്തി.
മാവൂര്‍ റോഡ് കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലില്‍ നടന്ന സമരം കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി.എഫ് ജില്ലാ സെക്രട്ടറി ടി.കെ നൗഷാദ് അധ്യക്ഷനായി.
വൈകിട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന് ഉപവാസമനുഷ്ടിച്ചവര്ക്ക് നാരാങ്ങാനീരു നല്കി സമരം അവസാനിപ്പിച്ചു. ചടങ്ങില്‍ ഐ.എന്‍.ടി.യു.സി യൂത്ത് വിങ് ജില്ലാ സെക്രട്ടറി ടി.കെ റിയാസ് സംസാരിച്ചു. ഭാരവാഹികളായ കെ. ഭാസ്കരന്, ഇ. സുനില്‍കുമാര്‍, സുബ്രഹ്മണ്യന്, ഗിരീഷ്, സി.എം സഹാദത്ത്, ടി. അനൂപ്, പി. ഷൈജു, എം.എ പ്രഭാകരന് നായര്‍, ഒ.കെ.യു നായര്‍, വി. ഗോപാലന്, സോണാരാജ്, വി.കെ ജാബിര്‍, പി. ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."