HOME
DETAILS

മാലിന്യ നിക്ഷേപത്താല്‍ വീര്‍പ്പുമുട്ടി ജില്ല

  
backup
September 05 2017 | 19:09 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു. ദേശീയപാത, സ്‌കൂളുകള്‍,ആരാധാനാലയങ്ങളുടെ എന്നിവയുടെ ഓരങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമായി.
അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കത്തതാണ് മാലിന്യം വലിച്ചറിയുന്നത് വ്യാപകമാവാന്‍ കാരണം. രാത്രികാലങ്ങളില്‍ അറവുശാലാ അവശിഷ്ടങ്ങള്‍ക്കൊപ്പം ജൈവ, അജൈവ മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നതും പതിവാണ്. കായംകുളം മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ മാലിന്യം ചാക്കുകളാക്കി തള്ളുന്നതും പതിവാണ്.കഴിഞ്ഞ ദിവസം അമ്പലപ്പുഴ ദേശീയപാതയില്‍ ഇരട്ടക്കുളങ്ങര ഡിവൈഡറിന് സമീപം റോഡിന് നടുക്കായി കാണപ്പെട്ട മാലിന്യം നിറച്ച പ്ലാസ്റ്റിക്ക് ചാക്ക് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും പരിഭ്രാന്തിയിലാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ചാക്ക് കാണപ്പെട്ടത്.
എന്നാല്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തിയ ചാക്കില്‍ എന്തണെന്നറിയാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഈ ഭാഗത്ത് കൂടി സഞ്ചരിച്ച വാഹന യാത്രക്കാരും കാല്‍നടയാത്രക്കാര്‍ക്കും ഭീതിയിലായി.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ പൊലിസെത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് തിരിച്ചറിയുന്നത്. ഇത്തരത്തില്‍ വളഞ്ഞവഴി, കാക്കാഴം,പഴയങ്ങാടി, പുറക്കാട് ദേശീയപാതയോരത്ത് ചാക്കുകെട്ടിലാക്കി മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ദേശീയ പാതയ്ക്കരുകില്‍ പുലര്‍ച്ചെയാണ് അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക്ക് ചാക്കിലാക്കി കൊണ്ടു തള്ളുന്നത്.
ഇത് സമീപത്ത് താമസിക്കുന്ന വീട്ടുകാരെ കൂടുതല്‍ ദുരിതത്തിലാക്കി. ആലപ്പുഴ നഗരസഭയിലെ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം വര്‍ധിക്കുകയാണ്. നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ എയ്‌റോബിക് കംപോസ്റ്റുകളും വീടുകളില്‍ പൈപ്പ് കംപോസ്റ്റുകളും സ്ഥാപിച്ചാണ് നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്.
നിലവില്‍ നഗരസഭയിലെ മാലിന്യങ്ങള്‍ എയ്‌റോബിക് കംപോസ്റ്റുവഴി വളമാക്കി മാറ്റി വില്‍പ്പന നടത്തുന്നു. ഇത് തുടരുന്നുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഹോട്ടല്‍ ഭക്ഷണ മാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനായി പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രവര്‍ത്തനരഹിതമായതും മാലിന്യ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വണ്ടിയില്‍കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതായും പരാതി ഉയരുന്നു. പ്രദേശങ്ങളിലെ റോഡുകളിലും വീടുകളുടെ മുന്‍ഭാഗത്തുമാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത്.
രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ കത്താതെ കിടക്കുന്നതും മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അര്‍ധരാത്രിക്ക് ശേഷം ഇരുളിന്റെ മറവില്‍ വീട്ടുമാലിന്യവും കക്കൂസ് മാലിന്യവും ഇറച്ചിക്കടയിലെ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ അറിയുന്നില്ല.
പുലര്‍ച്ചെ ദുര്‍ഗന്ധം വമിക്കുമ്പോഴാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
അന്യജില്ലകളില്‍ നിന്നും ജില്ലയുടെ പല പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ഏറെ നാളുകളായി തുടരുകയാണ്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ അടിയന്തിര നടപടി സ്വീകരിച്ച് പൊലിസ് പട്രോളിങ് കര്‍ശനമായി നടത്തണമെന്നും തെരുവ് വിളക്കുകളുടെ കേടുപാടുകള്‍ മാറ്റി ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യം ഉയരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago