ഗോത്ര സാരഥി പദ്ധതി പ്രതിസന്ധിയില്‍
തൊടുപുഴ: ആദിവാസി വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാനും പഠനനിലവാരം ഉയര്‍ത്താനും നടപ്പാക്കിയ ഗോത്രസാരഥി പദ്ധതി ജില്ലയില്‍ താളം തെറ്റി.
സര്‍ക്കാരില്‍നിന്ന് അനുവദിച്ചു കിട്ടേണ്ട പണം മാസങ്ങളായി ലഭിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കിയ ഭൂരിഭാഗം സ്‌കൂളുകളും കടക്കെണിയിലാണ്. ചില സ്‌കൂളുകളില്‍ പദ്ധതി നിലച്ചു. ജില്ലയില്‍ 33 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് ഗോത്രസാരഥി പദ്ധതി പ്രകാരം വാഹനം അനുവദിച്ചത്. മാസങ്ങളായി ഐ.ടി.ഡി.പിയില്‍നിന്ന് ഫണ്ട് മുടങ്ങിയതോടെ ലക്ഷം രൂപവരെ കടത്തിലാണ് പല സ്‌കൂളുകളും.
വിരലിലെണ്ണാവുന്ന സ്‌കൂളുകള്‍ മാത്രമാണ് ത്യാഗം സഹിച്ചു പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സ്‌കൂള്‍ തുറന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂരിപക്ഷം ആദിവാസി മേഖലയിലെ സ്‌കൂളുകളിലും ഗോത്രസാരഥി പദ്ധതി ആരംഭിച്ചിട്ടില്ല. പദ്ധതി നല്ലരീതിയില്‍ നടപ്പാക്കിയ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ വര്‍ധിച്ചിരുന്നു. ഗതാഗതസൗകര്യം കുറഞ്ഞതും സ്‌കൂളുകളില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ആദിവാസിക്കുടികളിലേതടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രയോജനമായിരുന്നു. ജില്ലയിലെ ചില സ്‌കൂളുകള്‍ പദ്ധതി പ്രകാരം വാഹനംവരെ വാങ്ങിയിട്ടുണ്ട്. മറ്റ് സ്‌കൂളുകളില്‍ വാഹനം വാടകക്കാണ് വിളിക്കുന്നത്. പലപ്പോഴും വാടക മുടങ്ങിയതിനാല്‍ വാഹന ഉടമകള്‍ വണ്ടി വിട്ടുനല്‍കാത്ത സാഹചര്യമാണ്.
വാഹനം കിട്ടാതെ വന്നതോടെ പല സ്‌കൂളുകളിലും പദ്ധതി ഉപേക്ഷിച്ചു. പൂമാല ഗവ. ട്രൈബല്‍ സ്‌കൂളില്‍ മുന്‍വര്‍ഷത്തെ പദ്ധതി നടത്തിയ ഇനത്തില്‍ ലക്ഷം രൂപയോളം ജില്ലാ ട്രൈബല്‍ ഓഫിസില്‍നിന്ന് കിട്ടാനുണ്ട്. ഇത് പി.ടി.എ കമ്മിറ്റിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരിക്കുകയാണ്. യാത്രാസൗകര്യം തീരെയില്ലാത്ത മേഖലകളില്‍നിന്ന് വരുന്നവര്‍, കുടികളില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലത്തെുന്നവര്‍ എന്നിവര്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്തത്.
ഇടുക്കിലെ മണിയാറന്‍കുടി, പൈനാവ്, വാഴത്തോപ്പ്, മൂലമറ്റം എന്നിവിടങ്ങളില്‍ വനത്തിലൂടെയും മറ്റും ദീര്‍ഘദൂരം നടന്നാണ് കുട്ടികള്‍ ക്ലാസിലത്തെിയിരുന്നത്. പുലര്‍ച്ചെ വീടുകളില്‍നിന്ന് സ്‌കൂളുകളിലേക്ക് തിരിക്കുന്നവര്‍ മടങ്ങിയത്തെുന്നത് ഇരുട്ടുവീണശേഷമാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഇതുമൂലം ഒട്ടേറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നിരുന്നു. യാത്രാക്ലേശം നിമിത്തം പലരും പാതിവഴിയില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. എന്നാല്‍, പദ്ധതി നടപ്പാക്കിയതോടെ സ്‌കൂളുകളില്‍ ആദിവാസി വിദ്യാര്‍ഥികളുടെ ഹാജര്‍ നില വര്‍ധിച്ചിരുന്നതായ അധ്യാപകര്‍ സമ്മതിക്കുന്നു. സ്‌കൂളുകള്‍ സ്വന്തം നിലയില്‍ വാഹനങ്ങള്‍ കണ്ടത്തെി സര്‍ക്കാറില്‍നിന്ന് അനുമതി വാങ്ങി കരാര്‍ സ്വീകരിച്ച് വാഹനം ചുമതലപ്പെടുത്തുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഏഴു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനുശേഷം പരിശോധനകള്‍ നടന്നുവരുന്നതായി ഐ.ടി.ഡി.പി പറയുന്നത്. ഇതാണ് കാലതാമസം നേരിടാന്‍ കാരണം. വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും അധികൃതര്‍ക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."