നാടെങ്ങും സമൃദ്ധിയോടെ ഓണാഘോഷം സംഘടിപ്പിച്ചു
ശ്രീകൃഷ്ണപുരം: സാമൂഹ്യാരോഗ്യകേന്ദ്രവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിളംബര വേദിയായി. ഡയാലിസിസിന് വിധേയരാകുന്ന വൃക്കരോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന തണല്‍ പദ്ധതി, അക്ഷരമിത്രം പദ്ധതിയിലുള്‍പ്പെടുത്തി പാള മല കോളണിയിലെ അഞ്ചു പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി,
സമന്വയ പാലിയേറ്റീവ് സെക്കന്ററി യുനിറ്റിലെ അംഗങ്ങളും നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്കു താഴെ ചലനശേഷിയറ്റ പാരാ പ്ലീജിയ രോഗികള്‍ക്ക് ഓണസദ്യയും ഓണക്കിറ്റും ഓണക്കോടിയും നല്‍കി നടന്ന പരിപാടികള്‍ ദുര്‍ബല വിഭാഗക്കാര്‍ക്ക് കൈത്താങ്ങായി മാറി.
പരിപാടികളുടെ ഉദ്ഘാടനം ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ. അംബുജാക്ഷി,
അഡ്വ. കെ. മജീദ്, ബ്ലോക്ക് മെമ്പര്‍മാരായ ജ്യോതിവാസന്‍, കെ. ശാന്തകുമാരി, പി.എം. നാരായണന്‍, ഉഷ നാരായണന്‍, പി. മോഹനന്‍, സി. രാജന്‍, കെ. ഓമന, ഡോ. ദീപക് ഗോപിനാഥ്, റാഖി സംസാരിച്ചു.
മണ്ണാര്‍ക്കാട്: തെങ്കര നന്മ നാട്ടുകൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായി. ചടങ്ങില്‍ പ്രായമായ അംഗങ്ങള്‍ക്കും, വിധവകള്‍ക്കും ഓണക്കോടി നല്‍കി. പി.ജെ പൗലോസ്, ജനാര്‍ദനന്‍, ശോഭന, ബ്ലോക്ക് പഞ്ചായത്ത് അംഗം അലവി, സുരേന്ദ്രന്‍, അഡ്വ. ടി.കെ സുനില്‍, സി.എച്ച് അബ്ദുല്‍ ഖാദര്‍, ഫാ. സക്കറിയ, രാമന്‍കുട്ടി, രമേശ്, സുകുമാരന്‍,സായി കൃഷ്ണന്‍, കൃഷ്ണദാസ്, ശഎല്‍വരാജ്, ജിതിന്‍, മജീദ് തെങ്കര സംബന്ധിച്ചു.
പത്തിരിപ്പാല: എന്‍.സി.പി മണ്ണൂര്‍ മണ്ഡലം കമ്മിറ്റിയൂടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ഹൗസിങ് ബോര്‍ഡ് ഡയറക്ടര്‍ പി.എ റസാക് മൗലവി ഉദ്ഘാടനം ചെയ്തു. ജലീല്‍ പീടികയില്‍ അധ്യക്ഷനായി. എസ്.ജെ.എന്‍ നജീബ് ഓണദിന സന്ദേശം നല്‍കി. ഗോള്‍ഡന്‍ മജീദ്, അഡ്വ. അരുണ്‍, അല്‍താഫ്, ഇക്ബാല്‍, ശശിധര പണിക്കര്‍, പി.കെ ഇബ്രാഹിം, അമീര്‍ അബ്ബാസ്, കെ.എ ബാലകൃഷ്ണന്‍, ആശിഫ്, ശരീഫ്, അനസ് അലി, വേലൂ, തങ്കമണി നേതൃത്വം നല്‍കി. കലാപരിപാടികളും ഓണസദ്യയും ഉണ്ടായി.
ആലത്തൂര്‍: കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. തിരുവോണ ദിനത്തില്‍ ക്ലബ്ബ് അങ്കണത്തില്‍ നടന്ന ഓണോല്‍സവം 2017 ന്റെ ഉദ്ഘാടനവും ഓണക്കിറ്റ് ഓണപ്പുടവ വിതരണവും കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ നിര്‍വഹിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ സര്‍ഗ പ്രതിഭ പ്രണവ് ചടങ്ങില്‍ ആദരിച്ചു. കെ. ബിജു അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കെ. മധു, അനില ബാബുരാജ്, കെ. ബാബു, സുനു ചന്ദ്രന്‍ സംസാരിച്ചു.
ഒറ്റപ്പാലം: ബലിപെരുന്നാളും തിരുവോണവും സംഗമിച്ചപ്പോള്‍ പനമണ്ണ യു.പി സ്‌കൂള്‍ അങ്കണം പുലികളിക്കും ഒപ്പനക്കും സാക്ഷിയായി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഓണപ്പാട്ടിനും കൈകൊട്ടിക്കളിക്കും പുറമെ അധ്യാപികമാരുടെ തിരുവാതിരക്കളിയും അരങ്ങേറി.
മത്സരത്തിന്റെ പ്രാധ്യാന്യം ഉള്‍ക്കൊണ്ടുതന്നെ എല്ലാ വിദ്യാര്‍ഥികളും പൂക്കളമത്സരത്തില്‍ പങ്കെടുത്തു. ശേഷം നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ ചെണ്ടമേളത്തിനൊപ്പം പുലികള്‍ ചുവടു വച്ചു.
കരിമ്പ: പാലളം ന്യൂഗാലക്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം, ഉറിയടി, കസേരക്കളി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജിമ്മിമാത്യു അധ്യക്ഷനായി.
കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഓണബത്ത വിതരണം ചെയ്തു. 2016-17 സാമ്പത്തിക വര്‍ഷം നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബത്തയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് വി. സുജാത വിതരണം നിര്‍വഹിച്ചു. ടി.പി. മുഹമ്മദ് അധ്യക്ഷനായി. ടി.കെ. വിജയന്‍, വി.ടി. ഫൈസല്‍ സംസാരിച്ചു.
അലനല്ലൂര്‍: എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചുണ്ടോട്ടുകുന്നില്‍ നടന്ന ഓണാഘോഷം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി. സുധാകരന്‍ അധ്യക്ഷനായി. സി.ഐ. ഹിദായത്തുള്ള മുഖ്യപ്രഭാഷണം നടത്തി. പി. സുബ്രഹ്മണ്യന്‍ സ്വാഗതവും പി. രതീഷ് നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ബക്രീദ് - ഓണാഘോഷം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ കെ.സി അബ്ദുറഹിമാന്‍, ഹരിലാല്‍, അഡ്വ. സുരേഷ്, ചിത്രകാരന്‍ കെ.പി കരീം, വല്ലപ്പുഴ വാപ്പു, മിന്‍ഷാദ്, എന്‍ റഹ്മത്ത് സംബന്ധിച്ചു. ഹാരിസ് സ്വാഗതവും, സിനാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാ പരിപാടികളും ഓണക്കളികളും നടന്നു.
മണ്ണാര്‍ക്കാട്: തിരുവോണം ആതുരായത്തില്‍ എന്ന പ്രമേയത്തില്‍ അബൂദാബി കെ.എം.സി.സി മണ്ണാര്‍ക്കാട് സി.എച്ച് സെന്റര്‍ ആന്റ് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ അബൂദാബി കമ്മിറ്റി താലൂക്ക് ആശുപത്രിയില്‍ നടത്തിയ ഓണ സദ്യ ശ്രദ്ധേയമായി. രോഗികള്‍ക്കും, രോഗികളുടെ കൂടെയുളളവര്‍ക്കും, ജീവനക്കാര്‍ക്കും, കൂടാതെ അന്ന് ആശുപത്രിയില്‍ എത്തിയവര്‍ക്ക് എല്ലാം ഓണ സദ്യവിളമ്പി നല്‍കി.
പരിപാടി ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊന്‍പാറ കോയക്കുട്ടി, അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി. ഷഫീഖ് റഹ്മാന്‍, ഹുസൈന്‍ കളത്തില്‍, എ. മുഹമ്മദാലി, ജസ്മീര്‍ നാട്ടുകല്‍, നൗഷാദ് നാട്ടുകല്‍, അഡ്വ. നൗഫല്‍ കളത്തില്‍, ശമീര്‍ പഴേരി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ അഫ്‌സല്‍, നാസര്‍ പാതാക്കര, സക്കീര്‍ മുല്ലക്കല്‍, കുറുവണ്ണ ഹംസ, ജാബിര്‍, സമദ് പുവ്വക്കോടന്‍ സംബന്ധിച്ചു.
എടത്തറ: എടത്തറ സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാംമൈല്‍ ജെ.എസ്.എസ് കോംപ്ലക്‌സില്‍ ഓണം-ഈദ് സൗഹൃദ സംഗമവും കിറ്റ് വിതരണവും നടന്നു. പി.വി.വിജരാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മോഹന്‍ ദാസ്, കരീം പറളി, ശങ്കരന്‍ ഭട്ടതിരിപ്പാട്, രാമചന്ദ്രന്‍ കല്ലേക്കാട് സംസാരിച്ചു. തുടര്‍ന്ന് 25 കുടുംബ ങ്ങള്‍ക്ക് ക്കിറ്റ് നല്‍കി. ഗണേഷന്‍ പറളി അധ്യക്ഷനായി. സിറാജ് എടത്തറ സ്വാഗതവും അബ്ദുല്‍അസീസ് നന്ദിയും പറഞ്ഞു.
ശ്രീകൃഷ്ണപുരം: ഉത്രാട നാളില്‍ മുണ്ടൂര്‍ സന്താള്‍ സദനില്‍ അന്തേവാസികളോടൊപ്പം ആട്ടവും പാട്ടും കഥകളുമായി ശ്രീ കൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ടീം ഇക്കുറിയുമെത്തി.
പ്രസിഡന്റ് പി. അരവിന്ദാക്ഷനോടൊപ്പം ജില്ലാ പഞ്ചായത്തംഗം എം.കെ. ദേവി, മെമ്പര്‍മാരായ പി.എം. നാരായണന്‍, ടി. രാമചന്ദ്രന്‍, പി. അംബുജാക്ഷി, ഓമന, പി.എന്‍. കോമളം, ഉഷാ നാരായണന്‍, കെ. പ്രീത, സി. രാജന്‍, കെ. കുഞ്ഞഹമ്മദ് പങ്കെടുത്തു. സിസ്റ്റര്‍മാരായ ടെസ്റ്റിന്‍, എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു.
എല്ലാവര്‍ക്കും ഓണക്കോടി നല്‍കി. തിരുവാഴിയോട് കൃഷ്ണ കാറ്ററിങ് സര്‍വീസ് സൗജന്യമായി ഒരുക്കി നല്‍കിയ ഓണസദ്യയാണ് വിളമ്പിയത്.
അലനല്ലൂര്‍: ബക്രീദ് -ഓണം അവധി ദിവസത്തില്‍ റോഡിലെ കുഴികള്‍ നികത്തി യുവാക്കള്‍ മാതൃകയായി. അലനല്ലൂര്‍ അയ്യപ്പന്‍കാവ് പള്ളിപ്പടിയിലെ ഒരു കൂട്ടം യുവാക്കളാണ് അവധി ദിവസത്തിലും വിനോദങ്ങള്‍ ഒഴിവാക്കി ജനസേവനത്തിന് മുന്നിട്ടിറങ്ങിയത്.
ഒലിപ്പുഴ കുമരംപുത്തൂര്‍ ദേശീയ പാതയിലെ അലനല്ലൂര്‍ പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ യുവ കൂട്ടായ്മയുടെ നേതൃത്തത്തില്‍ റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."