ഗതാഗതക്കുരുക്ക്; ട്രാഫിക് വിദഗ്ധന്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു
പുത്തനത്താണി: ഗതാഗതംപ്രശ്നം അഭിമുഖീകരിക്കുന്ന പുത്തനത്താണി, വൈലത്തൂര്‍, പാലച്ചിറമാട് പ്രദേശങ്ങളില്‍ ട്രാഫിക് വിദഗ്ധന്‍ ഉബേന്ദ്ര നാരായണന് സന്ദര്‍ശനം നടത്തി. പുതിയ പരിഷ്കാരങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
പുത്തനത്താണി ദേശീയപാതയില്‍ ഡിവൈഡര്‍ വച്ചു വണ്‍വെ നടപ്പില്‍ വരുത്തുക, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കുക, വൈലത്തൂരില്‍ കോട്ടക്കല്‍ ഭാഗത്ത് നിന്ന് തിരൂരിലേക്ക് വരുന്ന വാഹനങ്ങള്‍ പൊന്മുണ്ടം ബൈപാസിലൂടെ വന്നു ടൗണില്‍ കയറുക. ടൗണിലെ ഓട്ടോ പാര്‍ക്കിങിന് മറ്റൊരു സ്ഥലം കണ്ടെണ്ടത്തുക. തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്ന പാലച്ചിറമാട് ഇറക്കത്തില്‍ സോഫ്റ്റ് ഹംപുകളും പിങ്കിങ് ലൈറ്റുകളും സ്ഥാപിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. കല്പകഞ്ചേരി എസ്.ഐ പി.എസ് മഞ്ജിത് ലാല്‍, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളയോടത്ത് സുബൈര്‍, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മാഈല്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ, കോട്ടക്കുളത്ത് മമ്മുദു, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."