HOME
DETAILS
MAL
'മണ്ണട്ടംപാറ അണക്കെട്ട് പുതുക്കി പണിയുന്ന കാര്യം പരിഗണനയില്‍'
backup
September 05 2017 | 20:09 PM
തേഞ്ഞിപ്പലം: കാലപ്പഴക്കം കാരണം തകര്‍ച്ചാഭീഷണി നേരിടുന്ന മണ്ണട്ടംപാറ അണക്കെട്ടിന്റെ ശോചനീയാവസ്ഥ വിലയിരുത്താന്‍ എം.എല്‍.എ എത്തി. ദ്രവിച്ച് ബലക്ഷയം സംഭവിച്ച ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം തകര്‍ന്നുവീണിരുന്നു. അടിയന്തിരമായി ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിയേഷന് ചീഫ് എന്‍ജിനീയര്‍ക്ക് പി അബ്ദുല്‍ഹമീദ് എം.എല്‍.എ കത്ത് നല്‍കിയിട്ടുണ്ട്.
ഡാം പുതുക്കിപണിയുന്ന കാര്യം പരിഗണനയിലുണ്ട്. 2018, 19 ബഡ്ജറ്റ് പ്രപ്പോസലില്‍ ഇതു സംബന്ധമായ കാര്യവും ഉള്‍പ്പെടുത്തുമെന്നും എം.എല്‍.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ അബ്ദുറഹ്മാനും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."