HOME
DETAILS
MAL
തിരുവോണ നാളില്‍ സപ്ലൈ ഓഫിസിന് മുന്നില്‍ റേഷന്‍വ്യാപാരികളുടെ പട്ടിണിസമരം
backup
September 05 2017 | 20:09 PM
തിരൂര്‍: റേഷന്‍ വ്യാപാരികള്‍ തിരൂര്‍ സപ്ലൈ ഓഫിസിന് മുന്നില്‍ തിരുവോണ നാളില്‍ പട്ടിണി സമരം നടത്തി.
റേഷന്‍ വ്യാപാരികള്‍ക്ക് ഓണത്തിന് മുന്‍പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്മിഷന് കുടിശ്ശികയും അലവന്‍സും ലഭ്യമാകാത്തതിലും ആവശ്യമായ സ്റ്റോക്ക് നല്‍കാത്തതിലും പ്രതിഷേധിച്ച് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിലായിരുന്നു സമരം.
ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ഉണ്ണി, വി മുസ്തഫ, സൈഖത്ത്, ലത്തീഫ്, പി നാസര്‍, യൂസഫ്, ജാഫര്‍ നേത്യത്വം നല്കി. കൃത്യമായി സാധനങ്ങള്‍ അനുവദിക്കാതെ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വിധം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് റേഷന്‍ കടകളില്‍ സംഘര്‍ഷമുണ്ടാക്കുന്ന നടപടികള്‍ അധികൃതര്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."