HOME
DETAILS

യാത്രാ ദുരിതവുമായി മേല്‍ക്കുളങ്ങര നിവാസികള്‍

  
backup
September 05 2017 | 20:09 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d

 

വെട്ടത്തൂര്‍: തേലക്കാട് ബസ് അപകടത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍നിന്നും കാപ്പ് മേല്‍ക്കുളങ്ങരയിലേക്ക് അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിര്‍ത്തിയിട്ട് അഞ്ചുമാസം. ഇതോടെ യാത്രാക്ലേശം മൂലം ഈ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. 2013ല്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് തേലക്കാട്ട് അപകടത്തില്‍പ്പെട്ടത്.
അന്ന് ഈ റൂട്ടില്‍ ആകെ മൂന്ന് ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. ഇതിനാല്‍ മിക്ക ദിവസവും നിറഞ്ഞ യാത്രക്കാരുമായാണ് ബസുകള്‍ പുറപ്പെട്ടിരുന്നത്. അപകടത്തിന് ശേഷം യാത്രാക്ലേശത്തിന് പരിഹാരമായാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസ് അനുവദിച്ചത്.
ഒരുദിവസം നാലു ട്രിപ്പുകളുമായി തുടക്കത്തില്‍ എല്ലാദിവസവും സര്‍വിസ് നടത്തിരുന്നെങ്കിലും പിന്നീട് എല്ലാം തോന്നിയ പോലെയായി. യാതൊരു മുന്നറിയിപ്പും കൂടാതെ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതും റൂട്ടുകള്‍ മാറി ഓടുന്നതും പതിവായി. ഇതിനിടെ കാപ്പില്‍ നിന്ന് മേല്‍ക്കുളങ്ങരയിലേക്കുള്ള റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനിടെ സര്‍വീസ് നിര്‍ത്തിവച്ചു. ശേഷം ഇടയ്ക്ക് സര്‍വിസ് നടത്തിയെങ്കിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ പൂര്‍ണമായും സര്‍വിസ് നിര്‍ത്തി. നിലവില്‍ ആകെ രണ്ടു സ്വകാര്യ ബസുകള്‍ മാത്രമാണ് ഇതിലെ സര്‍വിസ് നടത്തുന്നതെന്നതിനാല്‍ യാത്രാദുരിതവും രൂക്ഷമാണ്.
സര്‍വിസ് പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ക്ക് യാതൊരു മിണ്ടാട്ടവുമില്ലെന്നാണ് ആക്ഷേപം. സ്വകാര്യബസ് മുതലാളിമാരെ സഹായിക്കാനാണ് സര്‍വിസ് നിര്‍ത്തിയതെന്ന ആരോപണവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago