പയ്യന്നൂരില്‍ വിശപ്പ് രഹിത ഗ്രാമം പദ്ധതിക്ക് ഒരുവയസ്
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ നടപ്പാക്കിയ വിശപ്പ് രഹിത ഗ്രാമം പദ്ധതിക്ക് ഒരു വയസ്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തിലാണ് പയ്യന്നൂരിലെ പൊതുസമൂഹം എന്നും വിശക്കുന്നവന്റെ കൂടെയാണെന്ന പ്രഖ്യാപനവുമായി മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തത്.
പദ്ധതിപ്രകാരം പയ്യന്നൂര്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ആവശ്യമായി വരികയാണെങ്കില്‍ പയ്യന്നൂരിലെ കൈരളി, ബോംബെ ഹോട്ടലുകള്‍, നഗരസഭയ്ക്ക് സമീപത്തുള്ള കുടുംബശ്രീ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നും ഉച്ചഭക്ഷണം നല്‍കിയിരുന്നു. ചെലവ് മുഴുവനായും പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സാണ് വഹിച്ചത്. ഇത്തവണ തിരുവോണ ദിവസം പയ്യന്നൂര്‍ ടൗണില്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണം നല്‍കാനുള്ള എല്ലാ സജ്ജീകരണങ്ങളും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സ്വീകരിച്ചിരുന്നു.
രാവിലെ പതിനൊന്ന് മുതല്‍ ഗവ. താലൂക്ക് ആശുപത്രി, കണ്ടോത്ത് ആയുര്‍വേദ ആശുപത്രി, പഴയ ബസ് സ്റ്റാന്റ്, നഗരസഭ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."