പണിതീരാത്ത റോഡ്
പാപ്പിനിശ്ശേരി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പ്രവൃത്തികള്‍ ഈവര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ. രണ്ടാഴ്ചയായി ഇപ്പോള്‍ പ്രവൃത്തികള്‍ പൂര്‍ണമായും നിലച്ചു. പ്രവൃത്തിയുടെ കരാറുകരായ ആര്.ഡി.എസ് കമ്പനിക്ക് ഫണ്ട് ലഭിക്കാത്തതിനാലാണ് ജോലികള്‍ നടക്കാത്തതെന്നും എന്നാല്‍ തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയതിനാലാണ് പ്രവൃത്തി നടക്കാത്തതെന്നും ആരോപണമുണ്ട്. ആറ് മാസത്തിനിടെ കോടിക്കണക്കിന് രൂപ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാനുണ്ടെന്ന് കരാറുകാര്‍ പറയുന്നു. ബില്‍ തുക മാറി വരുന്നതിലുള്ള കാലതാമസം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ ജോലികള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. താവം മേല്‍പ്പാലം, രാമപുരം പാലം എന്നിവയുടെ ജോലികള്‍ എവിടെയുമെത്തിയില്ല. താവം മേല്‍പ്പാലത്തിന്റെ ജോലികള്‍ നീണ്ടുപോകുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് നിത്യകാഴ്ചയാണ്. പകലും രാത്രിയിലുമായി കൂടുതല്‍ ജോലിക്കാരെ ഉപയോഗിച്ചുള്ള നിര്‍മാണവും നടക്കുന്നില്ല.
പാപ്പിനിശ്ശേരി പാലം മുതല്‍ പഴങ്ങാടി ജങ്ഷന് വരെയുള്ള ഒരുഭാഗത്തെ റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായി. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പാത കടന്നുപോകുന്ന കണ്ണപുരം പാലം വീതികൂട്ടാതെ തുഗ്ലക്ക് പരിഷ്കാരത്തില്‍ ഒതുക്കി. പുതിയ പഴയങ്ങാടി പാലത്തിനും അനുമതി നല്‍കാത്തത് പ്രവൃത്തിയിലെ പ്രധാന പോരായ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."