പെരിങ്ങത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ സമരത്തില്‍
ചൊക്ലി: ശമ്പളം നല്‍കാതിരിക്കുകയും ഓണം ബോണസ് പിടിച്ചുവയ്ക്കുകയും ചെയ്ത മാനേജ്‌മെന്റ് നടപടിക്കെതിരേ പെരിങ്ങത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ഇരുപതോളം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡെലിവറി ചാര്‍ജ് ഇനത്തില്‍ ലഭിക്കുന്ന 30 രൂപ തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ കുറഞ്ഞ ശമ്പളത്തില്‍നിന്ന് ഇ.എസ്.ഐയ്ക്ക് 190 രൂപ ഈടാക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. ഇതിനിടയില്‍ ഓണത്തിനു ശമ്പളവും ബോണസും നല്‍കാന്‍ തയാറാകാത്ത മാനേജ്‌മെന്റ് നടപടി തൊഴിലാളികള്‍ക്ക് ദുരിതമായെന്നും മാനേജേമെന്റ് തൊഴിലാളികളോട് ധിക്കാരപരമായ സമീപനമാണ് കാണിക്കുന്നതെന്നും ഇത് പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും തൊഴിലാളികള്‍ പറഞ്ഞു. അതേസമയം തൊഴിലാളികള്‍ അമിത ചാര്‍ജ് വാങ്ങുന്നത് മാനേജ്‌മെന്റ് തടഞ്ഞതാണ് സമരത്തിന് കാരണമെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."