പിണറായിയുടേത് ആര്‍.എസ്.എസുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി
കുന്ദമംഗലം: ന്യൂനപക്ഷങ്ങളോട് സി.പി.എമ്മിനുള്ള മമത പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുന്നതാണെന്നും കേരളം ഭരിക്കുന്ന പിണറായി നടത്തുന്നത് ആര്‍.എസ്.എസുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും ദലിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂപക്ഷവിരുദ്ധ സമീപനം ഇടതുസര്‍ക്കാര്‍ കേരളത്തിലും തുടരുകയാണ്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും ഗേറ്റിനു മുന്നില്‍ ബാര്‍ അനുവദിക്കുന്നത് പരിഷ്‌കൃത സമൂഹത്തെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിലൂടെ തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്നു കരകയറുന്നതിന് മുന്‍പ് ജനങ്ങളുടെയും വ്യാപാരികളുടേയും വയറ്റത്തടിച്ച് ജി.എസ്.ടി നടപ്പിലാക്കി. ഇതിനെല്ലാം സ്തുതി പാടുകയാണ് പിണറായി സര്‍ക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഒ. ഉസ്സൈന്‍ അധ്യക്ഷനായി.
ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ റസാഖ്് മാസ്റ്റര്‍, കെ. മൂസ മൗലവി, ഖാലിദ് കിളിമുണ്ട, അന്‍വര്‍ സാദത്ത് പാലക്കാട്, അഡ്വ. മനാഫ് അരീക്കോട്, എന്‍.സി അബൂബക്കര്‍, കെ.പി കോയ, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്തലി, എം. ബാബുമോന്‍, യൂസുഫ് പടനിലം, ഒ. സലീം, എന്‍.എം യൂസുഫ്, എ. മൊയ്തീന്‍ ഹാജി, കെ. മൊയ്തീന്‍കോയ, യു.സി മൊയ്തീന്‍ കോയ, കെ. മൊയ്തീന്‍, കെ.പി സൈഫുദ്ദീന്‍ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അരിയില്‍ അലവി സ്വാഗതവും സി. ഗഫൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."