ബീച്ച് ആശുപത്രി പരിസരത്ത് മയക്കുമരുന്ന് വില്പന വ്യാപകം; ഒരാള്‍ പിടിയില്‍
കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് ബ്രൗണ്‍ഷുഗര്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ പരസ്യമായി വില്‍ക്കുന്നതായി ആക്ഷേപം. ദിവസവും നൂറുകണക്കിനു രോഗികളെത്തുന്ന ആശുപത്രി പരിസരത്താണ് മയക്കുമരുന്ന് വില്പനക്കാര് താവളമാക്കിയിരിക്കുന്നത്. സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് പൊലിസ് ഇവിടെ റെയ്ഡ് നടത്തുകയും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശി അജ്നാസാണ് പിടിയിലായത്. ആശുപത്രിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ കെട്ടിടമാണ് വില്പനക്കാരുടെ താവളം. രാജസ്ഥാന്, മധ്യപ്രദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്നുകള്‍ ലഭിക്കുന്നത്. മുഖ്യ ഏജന്റ് അലി എന്നയാളാണ്. അതേസമയം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ലഭിക്കുന്നതിന് ആശുപത്രി അധികൃതരുമായി കരാര്‍ ഉണ്ടാക്കിയതായി സംഘത്തിലുള്ളവര്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."