ഉപയോഗശൂന്യമായി ചെക്ക്ഡാമുകള്‍
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ മേഫീല്‍ഡ് ഗ്രാമത്തിലാണ് ചെക്ക്ഡാമുകള്‍ ഉപയോഗ ശൂന്യമായതോടെ കുടിവെള്ള ക്ഷാമം രൂക്ഷം.
നിലവില്‍ ജനങ്ങള്‍ താല്‍ക്കാലികമായി മണ്ണുകൊണ്ടു നിര്‍മിച്ച തടയണയിലെ മലിനജലമാണ് കുടിവെള്ളത്തിന് എടുക്കുന്നത്. കുടിവെള്ള സംഭരണത്തിനായി നിര്‍മിച്ച തടയണകള്‍ ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല.
ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് സമീപത്തെ തേയില തോട്ടങ്ങളില്‍ നിന്ന് ഒഴികിയെത്തുന്ന മലിനജലം തടയണയിലേക്കെത്തുകയാണ്.
കൂടാതെ തടയണ യോടു ചേര്‍ന്ന മൈതാനത്ത് കാലികള്‍ മേയുന്നതിനാല്‍ അവയുടെ വിസര്‍ജ്യാവശിഷ്ടങ്ങളും തടയണയില്‍ കലരന്നുണ്ട്. പകര്‍ച്ച വ്യാധി ഭീഷണിയിലാണ് ഗ്രാമവാസികള്‍. ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ വരുന്നുണ്ടെങ്കിലും മേഫീല്‍ഡ് ഗ്രാമത്തെ അധികൃതര്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."