ബ്രിട്ടനിലെ മക്‌ഡൊണാള്‍ഡ് ജീവനക്കാര്‍ സമരത്തിലേക്ക്
ലണ്ടന്‍: ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്‌ഡൊണാള്‍ഡിന്റെ ബ്രിട്ടന്‍ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ സമരത്തിലേക്ക്. ജോലി സാഹചര്യവും കുറഞ്ഞ വേതനവും ഉന്നയിച്ചാണു തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണു സമരം.
1974ല്‍ ബ്രിട്ടണില്‍ മക്‌ഡൊണാള്‍ഡ് ആരംഭിച്ച ശേഷം ഇതാദ്യമായാണ് കമ്പനിയില്‍ സമരം നടക്കുന്നത്. കാംബ്രിഡ്ജിലെയും ക്രെയ്‌ഫോഡിലെയും രണ്ട് റെസ്റ്റോറന്റുകളിലെ 40 തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സീറോ അവര്‍ കോണ്‍ട്രാക്ടിനെതിരേയും തൊഴിലാളികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
മണിക്കൂറില്‍ 10 യൂറോ ലഭിക്കണമെന്നു തൊഴിലാളികളും സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സമരത്തിനെതിരേ കമ്പനി രംഗത്തെത്തി. ബ്രിട്ടനിലുള്ള തൊഴിലാളികളില്‍ കുറച്ചുപേര്‍ മാത്രമാണു സമരം ചെയ്യുന്നതെന്നും കമ്പനി തൊഴിലാളി ക്ഷേമത്തിനു കാര്യമായ പരിഗണന നല്‍കുന്നുണ്ടെന്നും പറയുന്നു.
1,249 റസ്റ്റോറന്റുകളിലായി 1,15,000 തൊഴിലാളികള്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഈ വര്‍ഷം തന്നെ ജോലി സമയം കൃത്യമായി ക്രമപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."