നാശം വിതക്കാന്‍ ഇര്‍മ ചുഴലിക്കാറ്റും; കരീബിയന്‍ രാജ്യങ്ങള്‍ക്കും തെ. അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഭീഷണി
വാഷിങ്ടണ്‍: ടെക്സസിലും സമീപ സംസ്ഥാനങ്ങളിലും നാശം വിതച്ച ഹാര്‍വി ചുഴലിക്കാറ്റിനു ശേഷം അമേരിക്കയില്‍ പുതിയൊരു ചുഴലിക്കാറ്റ് ദുരന്തം കൂടി. ഇര്‍മ എന്ന പേരിലുള്ള കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചുതുടങ്ങി. വിനാശകാരികളായ ചുഴലിക്കാറ്റുകളുടെ നാലാമത്തെ ഇനത്തില്‍പെട്ടതാണ് ഇര്‍മ.
ചൊവ്വാഴ്ചയോടെ ഇര്‍മയുടെ ശക്തി കൂടുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. അറ്റ്ലാന്റിക് സമുദ്രത്തില്‍ ശക്തിയാര്‍ജിച്ച ഇര്‍മ കൊടുങ്കാറ്റ് അമേരിക്കയിലും ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നാണു വിവരം. കരീബിയന്‍ രാജ്യങ്ങള്‍ക്കും തെക്കന്‍ അമേരിക്കക്കുമാണ് ഇര്‍മ ഭീഷണിയുയര്‍ത്തുന്നത്. അമേരിക്കയില്‍ ഫ്ളോറിഡയിലും തെക്കന്‍ തീരമേഖലകളെയുമായിരിക്കും കൊടുങ്കാറ്റ് കാര്യമായി ബാധിക്കുക. ഇതേതുടര്‍ന്ന് ഫ്ളോറിഡയില്‍ തിങ്കളാഴ്ച അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരുന്നു.
മണിക്കൂറില്‍ 209 മുതല്‍ 251 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള കൊടുങ്കാറ്റാണിത്. പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ ഇര്‍മ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ്വെര്ദെ ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."