80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വെറുതെവിട്ടു
കൊളംബോ: 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വെറുതെവിട്ടു. ഓഗസ്റ്റ് 31ന് അതിര്‍ത്തി കടന്നു മത്സ്യബന്ധനം നടത്തിയതിന് അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക മോചിപ്പിച്ചത്.
ഇവരില്‍ നാലുപേര്‍ മുങ്ങിത്താഴുന്നതു കണ്ട ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന എല്ലാവരെയും അനധികൃത മത്സ്യബന്ധനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോചിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഇന്ത്യാ-ശ്രീലങ്കാ അതിര്‍ത്തിപ്രദേശമായ കാങ്കേശന്തുറൈയില് വച്ച് ഇന്ത്യന്‍ തീരദേശസേനക്കു കൈമാറി.
അതിര്‍ത്തി കടന്നു മത്സ്യബന്ധനം നടത്തുന്നതിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്പെടുക പതിവാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചെറിയൊരു ഇടുക്കിന്റെ അതിര്‍ത്തി മാത്രമാണുള്ളത്. രക്ഷപ്പെട്ടവരില്‍ 48 പേര് തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയില്‍നിന്നുള്ളവരാണ്. 24 പേര് രാമനാഥപുരത്തുകാരും എട്ടുപേര്‍ നാഗപട്ടണം ജില്ലയില്‍നിന്നുള്ളവരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."