യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് സഊദി സഹായം നല്‍കണമെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് സഊദി എല്ലാ സഹായവും നല്‍കണമെന്ന് യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡേവിഡ് ബീസ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കു നൂറുശതമാനം ഫണ്ടും നല്‍കേണ്ടത് സഊദിയുടെ ഉത്തരവാദിത്തമാണ്. ഒന്നുകില്‍ യുദ്ധം അവസാനിപ്പിക്കുക, അല്ലെങ്കില്‍ ഫണ്ട് നല്‍കി സഹായിക്കുക എന്നിവയാണ് സഊദിയുടെ മുന്നിലുള്ള രണ്ട് വഴികള്‍. അല്ലെങ്കില്‍ രണ്ടും ചെയ്യാം-അദ്ദേഹം പറഞ്ഞു.
റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഊദി നേതൃത്വം നല്‍കുന്ന സഖ്യമാണ് യമനിലെ ഹൂതികള്‍ക്കെതിരേ ആഭ്യന്തരയുദ്ധം നടത്തുന്നത്. 2015ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 10,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."