കൈറ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രം പ്രസിദ്ധീകരിച്ച മാഗസിന് 76 ലക്ഷം പിഴ
ലണ്ടന്‍: കാംബ്രിഡ്ജ് രാജ്ഞിയുടെ അര്‍ധനഗ്ന ചിത്രം പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് പ്രസിദ്ധീകരണത്തിനെതിരേ ഒരു ലക്ഷം യൂറോ(ഏകദേശം 76,52,000 ഇന്ത്യന്‍ രൂപ)യുടെ മാനനഷ്ടക്കേസ്. ചിത്രം അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും ഇത്രയും തുക നല്‍കാന്‍ ഫ്രഞ്ച് കോടതി ഉത്തരവിട്ടത്.
'ക്ലോസര്‍' മാഗസിനും എഡിറ്റര്‍ക്കുമെതിരേയാണ് കേസുള്ളത്. എഡിറ്റര്‍ക്കെതിരേ 45,000 യൂറോയും ചുമത്തിയിട്ടുണ്ട്. വില്യം മിഡില്‍ടണും അവരുടെ വക്കീലും 1.6 മില്യന്‍ യൂറോയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ഓരോരുത്തര്‍ക്കും 50,000 യൂറോ വീതമാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ പ്രസിദ്ധീകരണത്തോട് ഉത്തരവിട്ടത്.
ഫ്രാന്‍സിലെ തെക്കുകിഴക്കന്‍ ചരിത്രപ്രദേശമായ പ്രൊവന്‍സില്‍ അഞ്ചു വര്‍ഷം മുന്‍പ് കാംബ്രിഡ്ജ് പ്രഭു വില്യമും പ്രഭ്വി കാതറിന്‍ കൈറ്റ് മിഡില്‍ടണും അവധി ആഘോഷിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് കേസിനിടയാക്കിയത്. ഒരു കെട്ടിടത്തിന്റെ ടെറസില്‍ കാതറിന്‍ വെയില്‍കൊള്ളുന്ന ചിത്രം മാഗസിന്‍ ഫോട്ടോഗ്രാഫര്‍ ദീര്‍ഘദൂര ലെന്‍സ് കാമറ ഉപയോഗിച്ചു പകര്‍ത്തുകയായിരുന്നു.
ഇതു പിന്നീട് മാഗസിനിന്റെ പുറംചട്ടയിലും ഉള്‍പേജുകളിലും പ്രസിദ്ധീകരിച്ചു. കാതറിന്റെ നീന്തല്‍വസ്ത്രത്തിലുള്ള ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പ്രാദേശിക പത്രമായ 'ലാ പ്രൊവിന്‍സെ'ക്കെതിരേ 3,000 യൂറോയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മെയിലാണ് കേസ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."